കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ്; കാനഡ താരത്തെ മലര്‍ത്തിയടിച്ച് സ്വര്‍ണം ഉയര്‍ത്തി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവരായിലൂടെയാണ് ഇന്ത്യ സ്വര്‍ണ നേട്ടം പതിമൂന്നിലേക്ക് എത്തിച്ചത്. 

57 കിലോഗ്രാം വിഭാഗത്തില്‍ കാനഡയുടെ സ്റ്റീഫന്‍ തക്കാഷിയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. 15-7 എന്ന സ്‌കോറിനാണ് രാഹുലിന്റെ ജയം. രാഹുലിന്റെ സ്വര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 27ലേക്കെത്തി. 14 സ്വര്‍ണത്തിന് പുറമെ 6 വെള്ളി, 8 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്പാദ്യം.

പാക്കിസ്ഥാന്റെ മുഹമ്മദ് ബിലാലിനെ 12-8ന് സെമിയില്‍ പരാജയപ്പെടുത്തിയായിരുന്നു രാഹുല്‍ ഫൈനലിലേക്ക് എത്തിയത്. എന്നാല്‍ ഫൈനലിനേക്കാള്‍ രാഹുലിന് വെല്ലുവിളി നേരിട്ടത് സെമിയിലായിരുന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ബിലാല്‍ പൊരുതിയതോടെ ആവേശപ്പോരിന് ഒടുവിലായിരുന്നു രാഹുല്‍ സെമി കടന്നത്.

രാഹുലിന് മുന്നേ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ബബിത കുമാരി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ സ്വര്‍ണത്തിലേക്കുള്ള ബബിതയുടെ കുതിപ്പിന് കാനഡയുടെ ഡയാന വീക്കര്‍ തടയിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ