കായികം

കളിക്കാനിറങ്ങിയാല്‍ ഗെയിലിന് ഞങ്ങള്‍ പൂട്ടിടും, ആയുധങ്ങള്‍ കരുതി വെച്ചിരിക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ ഗെയില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ പൂട്ടിടും. ഗെയ്‌ലിനെ തളയ്ക്കാനുള്ള വഴികള്‍ ഞങ്ങളുടെ പക്കലുണ്ടെന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെറ്റോറി പറയുന്നത്. 

ഗെയ്‌ലിലിന്റെ താണ്ഡവമാടലിന് തടയിടാന്‍ ആയുധങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. കാരണം ഞങ്ങള്‍ക്കൊപ്പമായിരുന്നു ഗെയില്‍ ഇതുവരെ. അദ്ദേഹത്തിന്റെ ശക്തി എന്തെന്ന് നന്നായി അറിയാം. എതിരാളിയായി ഗെയില്‍ മുന്നിലെത്തുമ്പോള്‍ ഞങ്ങളെ അത് ബുദ്ധിമുട്ടിക്കുന്നില്ലെന്നും വെട്ടോറി പറയുന്നു. 

സീസണിലെ പഞ്ചാബിന്റെ ആദ്യ മത്സരത്തില്‍ ഗെയില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിരുന്നില്ല. ഗെയിലിന്റെ അഭാവത്തിലും ടീം അനായാസ ജയം പിടിക്കുകയും ചെയ്തു. എന്നാല്‍ കളിക്കാനിറങ്ങാന്‍ അവസരം ലഭിച്ചാല്‍ താന്‍ തകര്‍ത്തു കളിക്കുമെന്ന മുന്നറിയിപ്പാണ് ഗെയില്‍ ആരാധകര്‍ക്ക് നല്‍കുന്നത്. 

നെറ്റ്‌സില്‍ മികച്ച രീതിയില്‍ ബാറ്റേന്താന്‍ സാധിക്കുന്നു. എല്ലായ്‌പ്പോഴും ഞാന്‍ സിക്‌സുകളും സെഞ്ചുറിയും അടിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. അവസരം ലഭിക്കട്ടെ, ഞാന്‍ മികച്ച കളി തന്നെ പുറത്തെടുക്കുമെന്ന് ഗെയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്