ദിനേഷ് കാര്‍ത്തിക് കയ്യില്‍ കരുതിവെച്ച തുറുപ്പു ചീട്ടായിരുന്നു നിതീഷ് റാണ. ഓള് റൗണ്ടര്‍ പദവിയിലേക്കുയര്‍ന്ന നിതീഷിന്റെ ബാറ്റിന്റേയും ബോളിന്റേയും മൂര്‍ച്ച ആദ്യമറിഞ്ഞത് കോഹ് ലിയും സംഘവുമായിരുന്നു. കോഹ് ലിയേയും, ഡിവില്ലിയേഴ്സിനേയും തൊട്ടടുത്ത ബോളുകള്‍ മടക്കിയായിരുന്നു റാണയുടെ പ്രഹരം.
തന്റെ വിക്കറ്റെടുത്ത റാണയുടെ ഡെലിവറിയിലുണ്ടായ അത്ഭുതം കോഹ് ലിയുടെ മുഖത്ത് നിന്നു തന്നെ അപ്പോള്‍ വ്യക്തമായിരുന്നു. കല്‍ക്കത്ത ബാംഗ്ലൂരിനെതിരെ നാല് വിക്കറ്റ് ജയിച്ചു കയറിയതിന് ശേഷം റാണയുടെ ട്വീറ്റുമെത്തി. വിക്കറ്റെടുത്ത ബൗളര്‍ക്ക് കോഹ് ലിയുടെ സമ്മാനം ബാറ്റ്.
നിതീഷ് റാണ എന്ന യുവ താരത്തില്‍ നിന്നുമുള്ള ഞെട്ടല്‍ മാറുന്നതിന് മുന്‍പേ കോഹ് ലിയെ മറ്റൊരു യുവതാരം കൂടി ആശ്ചര്യപ്പെടുത്തി. കിങ്സ് ഇലവന് പഞ്ചാബിന്റെ അഫ്ഗാന് താരം മുജീബു റഹ്മാന്റെ ഗൂഗ്ലിയാണ് കോഹ് ലിക്ക് ഒരു പിടിയും കൊടുക്കാതെ വിക്കറ്റെടുത്ത് പറന്നത്.
കോഹ് ലിയുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചായിരുന്നു പതിനേഴുകാരനായ മുജിബ് റഹാമാന്‍ ക്രിക്കറ്റ് ലോകത്തെ തന്റെ കഴിവ് കൊണ്ട് വിസ്മയിപ്പിച്ചത്. പവലിയനിലേക്ക് മടങ്ങുന്ന കോഹ് ലി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. 16 പന്തില്‍ നിന്നും 21 റണ്‍സ് നേടി ബാംഗ്ലൂര്‍ നായകന് മടങ്ങേണ്ടി വരികയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ