കായികം

ബൗളര്‍മാര്‍ പന്ത് ചുരണ്ടാതിരിക്കാന്‍ വഴിയുണ്ട്, നിര്‍ദേശവുമായി സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചായിരുന്നു ഓസ്‌ട്രേലിയന്‍ ടീമിന്റെ പന്ത് ചുരണ്ടല്‍ വിവാദം കടന്നു പോയത്. ക്രിക്കറ്റ് ലോകത്തെ ഏക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍ എന്ന പദവിയിലേക്ക് ഉയരുകയായിരുന്ന സ്റ്റീവ് സ്മിത്തിന് വിലപ്പെട്ട ഒരു വര്‍ഷമാണ് ഇതിലൂടെ നഷ്ടമായത്. എന്നാല്‍ കുറ്റക്കാരായ കളിക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതിലൂടെ ഇനിയും പന്തില്‍ കൃത്രിമം നടത്താനുള്ള പ്രവണത ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകുമോ? 

ഈ സാഹചര്യത്തിലാണ് പന്തു ചുരണ്ടലിലേക്ക് നയിക്കാതിരിക്കാന്‍ ക്രിക്കറ്റില്‍ ചില മാറ്റങ്ങള്‍ സച്ചിന്‍ നിര്‍ദേശിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായി കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക സമാനമായ രീതിയില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും കൊണ്ടുവരണമെന്നാണ് സച്ചിന്‍ പറയുന്നത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ബോളുകള്‍ ഉപയോഗിക്കണം. ഓരോ 80 ഓവറിന് ശേഷവും പുതിയ ബോള്‍ എടുക്കണം. ഇതിലൂടെ ബൗളര്‍മാര്‍ക്ക് സാഹചര്യത്തിന്റെ ആനുകൂല്യം കിട്ടുന്നുണ്ടെന്ന ഉറപ്പാക്കണം. ബോളിന്റെ തിളക്കം നഷ്ടപ്പെടുകയും, റിവേഴ്‌സ് സ്വിങ്ങിലേക്ക് നീങ്ങുമ്പോഴുമാണ് ബൗളര്‍മാര്‍ പന്ത് ചുരണ്ടലിന്റെ സാധ്യതയിലേക്ക് എത്തുന്നത്. 25 മുതല്‍ 55 വരെയുള്ള ഓവറിന് ഇടയിലായിരിക്കും ഇത്. രണ്ട് ബോളുകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഇല്ലാതെയാക്കാം എന്നും സച്ചിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍