കായികം

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

സമകാലിക മലയാളം ഡെസ്ക്

മുംബയ്: കൂറ്റൻ സ്കോർ നേടിയിട്ടും ഡൽഹി ഡെയർഡെവിൾസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ മുംബൈ ഇന്ത്യൻസിന് കാലിടറി. ഐ.പി.എല്ലിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബൈയെ ഡൽഹി ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.ടൂർണമെന്റിലെ മുംബയുടെ തുടർച്ചയായ മൂന്നാം തോൽവിയും ഡൽഹിയുടെ ആദ്യ വിജയവുമാണിത്. ആദ്യ ബാറ്റ് ചെയ്‌ത മുംബയ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. എന്നാൽ അവസാന പന്തിൽ ഡൽഹി ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 53 പന്തിൽ 91 റൺസെടുത്ത ജാസൺ റോയ് ആണ് കളിയിലെ താരം.

അർദ്ധ സെഞ്ച്വറി നേടി സൂര്യകുമാർ യാദവിന്റെയും (53) എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് മുംബയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡൽഹിക്കായി ട്രെന്റ് ബോൾട്ട്, ഡാനിയേൽ ക്രിസ്റ്റ്യൻ, രാഹുൽ തിവാതിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്‌ക്ക് ഓപ്പണർമാരായ സുര്യകുമാർ യാദവും എവിൻ ലൂയിസും മികച്ച തുടക്കമാണ് നൽകിയത്. ഡൽഹി ബൗളർമാരെ തകർത്തടിച്ച് കളിച്ചതോടെ മുംബയുടെ സ്കോർ കുതിച്ചു. യാദവ് 32 പന്തിൽ 53 റൺസ് തികച്ചപ്പോൾ 28 പന്തിൽ ലൂയിസ് 48 റൺസ് അടിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം