കായികം

ആവേശപ്പോരില്‍ സിന്ധുവിനെ വീഴ്ത്തി; സൈനയ്ക്ക് സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചായിരുന്നു പതിനൊന്നാം ദിനം ഇന്ത്യ ഇറങ്ങിയത്. സൈനയാണോ സിന്ധുവായിരിക്കുമോ സ്വര്‍ണത്തില്‍ മുത്തമിടുക എന്ന മാത്രമേ നമുക്കറിയേണ്ടതായിരുന്നുള്ളു. എന്നാല്‍ സിന്ധുവുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം കൂടുതല്‍ തവണ ജയം പിടിച്ചതിന്റെ ആധിപത്യം കോമണ്‍വെല്‍ത്ത് ഗെയിംസിലും നിലനിര്‍ത്തി സ്വര്‍ണത്തിലേക്ക് എത്തി സൈന നെഹ് വാള്‍. 

സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സൈനയുടെ സ്വര്‍ണ നേട്ടം. സ്‌കോര്‍ 21-18, 23-21. സൈനയുടെ സ്വര്‍ണത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 26ലേക്ക് എത്തി. രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകള്‍ നേടുന്ന ബാഡ്മിന്റണ്‍ താരമെന്ന റെക്കോര്‍ഡും സൈന തന്റെ പേരിലാക്കി. 

വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സിന്ധുവിനെ പന്ത്രണ്ടാം സ്ഥാനത്തുള്ള സൈന കീഴടക്കിയത്. അന്താരാഷ്ട്ര തലത്തില്‍ നേര്‍ക്കു നേര്‍ വന്നപ്പോഴെല്ലാം കൂടുതല്‍ തവണ ജയിച്ചു കയറിയത് സൈനയായിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഉള്‍പ്പെടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ സൈന രണ്ട് തവണയും, സിന്ധു ഒരു തവണയുമാണ് ജയം പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത