കായികം

അനുമോദന ചടങ്ങിനിടെ തറയിലിരുത്തിയ സംഭവം; എന്നെ ആരും അപമാനിച്ചിട്ടില്ല, തറയിലിരുന്നത് മുതിര്‍ന്നവരെ ബഹുമാനിച്ചു കൊണ്ടെന്ന് മനു ഭക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ മനു ഭക്കറിനെ പൊതു ചടങ്ങില്‍ പങ്കെടുക്കവെ നിലത്തിരുത്തിയ സംഭവത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്ത്. എന്നെ അപമാനിക്കുന്നതായി ഒന്നും തന്നെ അവിടെ നടന്നിട്ടില്ല എന്ന പ്രതികരണമാണ് മനു ഭക്കറിന്റെ ഭാഗത്ത് നിന്നും വരുന്നത്. 

അനുമോദന ചടങ്ങിന് ഇടയില്‍ ഞാന്‍ തറയില്‍ ഇരുന്നത് എന്റെ ഇഷ്ടത്തിനാണ്. കസേരയില്‍ ഇരിക്കാനുള്ള സ്ഥലം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ തറയില്‍ ഇരിക്കാനാണ് എനിക്ക് താത്പര്യം ഉണ്ടായത്. കാരണം, എന്നെക്കാള്‍ മുതിര്‍ന്നവര്‍ അവിടെ ഉണ്ടായിരുന്നു. മുതിര്‍ന്നവരെ കണ്ടാല്‍ സ്വാഭാവികമായും നമ്മള്‍ ചെയ്യുക എന്താണ്? അവരെ ബഹുമാനിച്ചു കൊണ്ട് നമ്മള്‍ എഴുന്നേല്‍ക്കും. അവര്‍ക്ക് മുന്നില്‍ നിലത്തിരുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ലെന്ന് മനു ഭക്കര്‍ പറയുന്നു. 

എന്നെ അപമാനിച്ചുവെന്ന് വ്യക്തമാക്കി തെറ്റായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് നിങ്ങള്‍ അവസാനിപ്പിക്കണം. സെന്‍സേഷണല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഏത് അറ്റം വരേയും പോകുമെന്നാണോ? മറ്റ് വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തപ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യാം എന്നാണ് അവരുടെ വിശ്വാസമെന്നും മനു ഭക്കര്‍ ആരോപിക്കുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഹരിയാനയില്‍ നിന്നുമുള്ള താരങ്ങളെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു വിവാദമായത്. ആദ്യമായി പങ്കെടുക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ഇന്ത്യയ്ക്ക് അഭിമാനമായി 100 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുകയായിരുന്നു പതിനാറുകാരിയായ മനു ഭക്കര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ