കായികം

തെന്നിന്ത്യന്‍ നടിയുമായി അടുപ്പം; കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് ക്രിക്കറ്റ് താരം ചഹല്‍ 

സമകാലിക മലയാളം ഡെസ്ക്

സിനിമാ നടിമാരുമായുള്ള ക്രിക്കറ്റ് താരങ്ങളുടെ അടുപ്പം പുതിയ കാര്യമല്ല. ക്രിക്കറ്റ് താരം ചഹല്‍ ദക്ഷിണേന്ത്യന്‍ നടിയുമായി ഇഷ്ടത്തിലാണെന്ന വാര്‍ത്തയും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമാ താരത്തിനൊപ്പം ക്രിക്കറ്റ് താരം പ്രത്യക്ഷപ്പെട്ടാല്‍ അഭ്യൂഹം കാട്ടു തീ പോലെ പടരുന്നത് ചഹലിന്റെ കാര്യത്തിലും സംഭവിച്ചു. 

ഇവിടെ, ദക്ഷിണേന്ത്യന്‍ നടിയും മോഡലുമായ തനിഷ്‌കാ കപൂറും ചഹലും അടുപ്പത്തിലാണെന്നും, വിവാഹത്തിലേക്ക് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഐപിഎല്ലിന് ശേഷം ഇരുവരുടേയും വിവാഹം നടക്കും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ചഹലിപ്പോള്‍. 

ഞാനും തനിഷ്‌കയും നല്ല സുഹൃത്തുക്കളാണ്. എന്റെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയുമല്ല ഇപ്പോള്‍. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് വൈറലാക്കുന്നതില്‍ നിന്നെല്ലാം മാധ്യമ സ്ഥാപനങ്ങള്‍ പിന്‍വാങ്ങണം. എന്റെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കണം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനൊപ്പം, പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വസ്തുത മനസിലാക്കുന്നതിനും ശ്രമിക്കണമെന്ന് ട്വിറ്ററിലൂടെയുള്ള പ്രസ്താവനയില്‍ ചഹല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം