കായികം

നിങ്ങള്‍ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത്? എന്നോടൊപ്പം ചേരാന്‍ ആരാധകരോട്‌ കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിനകത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുന്നതിനൊപ്പം  വ്യക്തിഗത ജീവിതത്തില്‍ മ്യൂലങ്ങളെ കൂടെ കൊണ്ടു നടക്കുന്ന വ്യക്തി കൂടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് കോഹ് ലി പ്രഖ്യാപിച്ചത് അതിനെ തെളിവായിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കരികിലേക്ക് ഒരു പ്രത്യേക സന്ദേശവുമായിട്ടാണ് കോഹ് ലി എത്തുന്നത്. 

മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടത്തെ കുറിച്ചാണ് കോഹ്  ലി പറയുന്നത്. മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഞാന്‍ പ്രതിജ്ഞയെടുക്കുന്നു. എനിക്കൊപ്പം പ്രതിജ്ഞയെടുത്ത് നിങ്ങളും ഇതില്‍ പങ്കുചേരണമെന്ന് കോഹ് ലി പറയുന്നു. 

ഇന്ത്യയില്‍ 19 പേര്‍ ഓരോ ദിവസവും മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തില്‍ മരിക്കുന്നു. ഒരുവര്‍ഷം ആ കണക്ക് 6700നും മുകളിലാണെന്നും വീഡിയോയില്‍ ഇന്ത്യന്‍ നയകന്‍ ചൂണ്ടിക്കാണിക്കുന്നു. ഡ്രൈവിങ്ങിലും, കാറുകളോടും കൂടുതല്‍ താത്പര്യമുള്ള വ്യക്തിയാണ് കോഹ് ലി. ഓഡി Q7, ഓഡി R8  എന്നീ കാറുകളുള്‍പ്പെടെയുണ്ട് കോഹ് ലിയുടെ വാഹനശേഖരത്തില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''