കായികം

ഉരുണ്ടുകളി അഭിനയത്തിലൂടെ നെയ്മര്‍ സ്വന്തമാക്കിയത് 1.8 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ഷ്യന്‍ ലോകകപ്പിലെ മത്സരങ്ങള്‍ നടക്കവേ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഫൗളിന് വിധേനകുമ്പോള്‍ മൈതാനത്ത് വീണ് കിടന്ന് പരുക്ക് അഭിനയിച്ചത് സോഷ്യല്‍ മീഡിയക്ക് വന്‍ ചാകരയാണ് നല്‍കിയത്. മലയാളത്തിലടക്കം ലോകമെമ്പാടും വന്‍ തോതിലാണ് സമൂഹ മാധ്യമങ്ങള്‍ താരത്തിന്റെ അഭിനയത്തെ ട്രോളിയത്. എന്തിന് ആഗോള ഭീമന്‍മാരായ കെ.എഫ്.സി തങ്ങളുടെ പുതിയ ഉത്പന്നത്തിന്റെ പരസ്യത്തിന് വരെ ഈ അഭിനയം കടമെടുത്തു. ഇപ്പോള്‍ നെയ്മര്‍ ചലഞ്ച് എന്ന പേരിലുള്ള ഉരുണ്ടുകളിയും സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റാണ്. 

ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ച് താരങ്ങളെല്ലാം ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ തിരക്കിനിടെ കഴിഞ്ഞ ദിവസം നെയ്മര്‍ അഭിനയത്തെ കുറിച്ച് തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങളില്‍ ഒരുപാട് വേദന അനുഭവിച്ചെന്നും ചില സമയങ്ങളില്‍ അഭിനയിച്ചെന്നുമായിരുന്നു താരം വ്യക്തമാക്കിയത്. പക്ഷേ ആ തുറന്നുപറച്ചില്‍ നെയ്മറിന് സമ്മാനിച്ചത് 1.8 കോടി രൂപയാണ്. ബ്രസീലിയിന്‍ ടിവി നെറ്റ്‌വര്‍ക്ക്‌സില്‍ സംപ്രേക്ഷണം ചെയ്ത ഗില്ലെറ്റിന്റെ പരസ്യത്തിലാണ് നെയ്മര്‍ തന്റെ ലോകകപ്പ് അഭിനയത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ നടത്തിയത്.

ഗില്ലെറ്റിന്റെ പരസ്യത്തിലഭിനയിച്ചതിനാണ് നെയ്മറിന് പ്രതിഫലമായി 1.8 കോടി രൂപ ലഭിച്ചത്. 90 സെക്കന്‍ഡ് വീഡിയോ ആണ് ഗില്ലെറ്റ് പുറത്തിറക്കിയത്. ഗ്രെ എന്ന പരസ്യ ഏജന്‍സിയാണ് ഗില്ലെറ്റിന് വേണ്ടി ബ്രസീലിയന്‍ താരത്തിന്റെ വീഡിയോ സംവിധാനം ചെയ്തത്. വര്‍ഷങ്ങളായി ഗില്ലെറ്റിന് വേണ്ടി പരസ്യം ചെയ്യുന്ന ഏജന്‍സിയായ ഗ്രെ തന്നെയാണ് നെയ്മറുടെ അഭിനയമെന്ന ആശയം മുന്നോട്ടുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം