കായികം

ഹ്യൂം ഐഎസ്എല്ലിലുണ്ടാകും, ബ്ലാസ്റ്റേഴ്‌സിന് എതിരെ കളിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

ഐഎസ്എല്ലിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം അഞ്ചാം സീസണില്‍ പുനെ സിറ്റിക്ക് വേണ്ടി ബൂട്ടണിയും. കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിന് വേണ്ടി ഹ്യൂമുമായി കരാറിലെത്താന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിട്ടത്. 

ഒരു വര്‍ഷത്തെ കരാറിലാണ് ഹ്യം പുനെയിലെത്തുന്നത്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ ഹ്യൂം ആദ്യ സീസണിന് ശേഷം രണ്ട് സീസണുകള്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഇറങ്ങുകയായിരുന്നു. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ ഹ്യൂമിനെ തിരികെ എത്തിച്ചെങ്കിലും പരിക്കിന്റെ പിടിയിലേക്ക് കനേഡിയന്‍ സ്‌ട്രൈക്കര്‍ വീഴുകയായിരുന്നു. 

പരിക്കിന്റെ പിടിയില്‍ നിന്നും ഹ്യൂം തിരികെ വന്നുകഴിഞ്ഞുവെന്നും, 12-14 ആഴ്ചയ്ക്കുള്ളില്‍ ഹ്യൂം കളിക്കളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുനെ സിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് മോഡ്വെല്‍ പറഞ്ഞു. 

അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയും കളിച്ചു. എന്നാല്‍ മഞ്ഞപ്പടയുമായി എനിക്ക് പ്രത്യേക അടുപ്പമുണ്ട് എന്നായിരുന്നു പുനെ സിറ്റിയിലേക്ക് എത്തിയതിന് ശേഷവും ഹ്യൂമിന്റെ പ്രതികരണം. എന്നാല്‍ ഏതൊരു ഫുട്‌ബോള്‍ താരവും ചെയ്യുന്നത് പോലെ എന്റെ ക്ലബിന് വേണ്ടി നൂറ് ശതമാനവും നല്‍കാന്‍ ശ്രമിക്കുമെന്ന് ഹ്യൂം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍