കായികം

മോഡ്രിച്ചിന് റയലിട്ട വില കേട്ട് ഞെട്ടി ഫുട്‌ബോള്‍ ലോകം; ഇനി ആര്‍ക്കും തൊടാനാവില്ല

സമകാലിക മലയാളം ഡെസ്ക്

2012 മുതല്‍ റയല്‍ മാഡ്രിഡിലുണ്ട് ഈ ക്രൊയേഷ്യന്‍ മധ്യനിരക്കാരന്‍. പക്ഷേ ലോകത്തിന്റെ മുന്നില്‍ ലൂക്കാ മോഡ്രിച്ച് ശരിക്കും താരമായത് റഷ്യയിലാണ്. ആ ഉദിച്ചുയരല്‍ മോഡ്രിച്ചിന്റെ വില മെസിയേക്കാളും ക്രിസ്റ്റിയാനോയേക്കാളുമെല്ലാം ഇരട്ടിയാക്കിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ലോക കപ്പിന് ശേഷം ട്രാന്‍സ്ഫര്‍ വിപണിയില്‍ മോഡ്രിച്ചിനെ ലക്ഷ്യമിട്ട് ടീമുകള്‍ എത്തുമെന്ന് ഫുട്‌ബോള്‍ ലോകത്തിന് ഉറപ്പായിരുന്നു. എന്നാല്‍ മോഡ്രിച്ചിനെ വിലമതിക്കാനാവാത്ത താരമായി ഉയര്‍ത്തിയാണ് റയല്‍ പ്രസിഡന്റ് പെരസ് മോഡ്രിച്ചിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ മുന ഒടിച്ചത്. 

750 മില്യണ്‍ യൂറോ, അഥവാ ആറായിരം കോടി രൂപയ്ക്ക് അടുത്ത തുകയാണ് മോഡ്രിച്ചിന്റെ റിലീസ് തുകയായി റയല്‍ വെച്ചിരിക്കുന്നത്. ഇന്റര്‍ മിലാന്‍ മോഡ്രിച്ചില്‍ താത്പര്യം കാണിച്ചിരുന്നു എങ്കിലും ഇത്രയും തുക നല്‍കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് വ്യക്തം. 

നിലവിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയേക്കാള്‍ മൂന്നിരട്ടിയാണ് മൂപ്പത്തിരണ്ടുകാരനായ മോഡ്രിച്ചിന് റയലിട്ടിരിക്കുന്ന വില. 2020 വരെയാണ് മോഡ്രിച്ചും റയലും തമ്മിലുള്ള കരാര്‍. ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച് ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയായിരുന്നു മോഡ്രിച്ച് റഷ്യയില്‍ നിന്നും മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍