കായികം

കാമറൂണിന് ഇനി ഡച്ച് ടച്ച്; തന്ത്രങ്ങളോതാന്‍ സീഡോര്‍ഫും ക്ലൈവര്‍ട്ടും

സമകാലിക മലയാളം ഡെസ്ക്

ഫ്രിക്കന്‍ ചാംപ്യന്‍മാരായ കാമറൂണ്‍ ഫുട്‌ബോള്‍ ടീം തിരിച്ചുവരവിന് കളമൊരുക്കുന്നു. 2017ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ അവര്‍ക്ക് ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയിരുന്നു. ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്ന് പരിശീലകന്‍ ഹ്യൂഗോ ബ്രൂസിനെ അവര്‍ പുറത്താക്കി. പിന്നീട് അലക്‌സാന്‍ഡ്രെ ബെലിഞ്ജ താത്കാലിക പരിശീലകനായി. 

സ്ഥിരം പരിശീലക സ്ഥാനത്തേക്ക് സ്വന്‍ ഗൊരാന്‍ എറിക്‌സനെ എത്തിക്കുന്നതില്‍ പരാജയപ്പെട്ട കാമറൂണ്‍, മുന്‍ ഹോളണ്ട് താരം ക്ലാരന്‍സ് സീഡോര്‍ഫിനെ പുതിയ പരിശീലകനായി നിയമിച്ചു. ഒപ്പം മുന്‍ ഡച്ച് താരവും സീഡോര്‍ഫിനൊപ്പം ദേശീയ ടീമില്‍ സഹ താരമായും കളിച്ച പാട്രിക്ക് ക്ലൈവര്‍ട്ടിനെ സഹ പരിശീലകനായും നിയമിച്ചു. 

ദേശീയ ടീമിനെ പരിശീലിപ്പിച്ചതിന്റെ വലിയ പരിചയം സീഡോര്‍ഫിനില്ലെങ്കിലും 42കാരനായ മുന്‍ ഡച്ച് താരം നേരത്തെ എ.സി മിലാന്‍, ചൈനീസ് ക്ലബ് ഷെന്‍സെന്‍, സ്പാനിഷ് ക്ലബ് ഡിപോര്‍ടീവോ ലാ കൊരുണ ടീമുകളെ പരിശീലിപ്പിച്ചാണ് കാമറൂണിലെത്തുന്നത്. ഹോളണ്ടിനായി 1994- 2008 കാലഘട്ടത്തില്‍ കളത്തിലിറങ്ങിയ സീഡോര്‍ഫ് 87 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞു.

ഹോളണ്ട് പരിശീലകനായി ലൂയീസ് വാന്‍ ഗാല്‍ സേവനമനുഷ്ഠിച്ചപ്പോള്‍ സഹ പരിശീലകനായിരുന്നു ക്ലൈവര്‍ട്ട്. മുന്‍ സഹ താരമായ സീഡോര്‍ഫിനൊപ്പം കാമറൂണ്‍ പരിശീലക സംഘത്തില്‍ ഇനി ക്ലൈവര്‍ട്ടിനേയും കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്