കായികം

വീണ്ടും റെക്കോർഡ്; ഇം​ഗ്ലണ്ടിൽ സ്മൃതി മന്ധാനയാണ് താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലണ്ടിലെ സ്മൃതി മന്ധാനയുടെ മിന്നും പ്രകടനം തുടരുന്നു. കിയ സൂപ്പർ ലീഗിൽ  ഇന്ത്യൻ താരം മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ആറാമത്തെ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മന്ധാന സൂപ്പർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെേക്കാർഡാണ് കുറിച്ചത്. 2016ൽ സ്റ്റെഫാനി ടെയ്‌ലര്‍ നേടിയ 289 റൺസെന്ന റെക്കോർഡാണ് മന്ധാന 338 റൺസെടുത്ത് മറികടന്നത്. 

അർധ സെഞ്ച്വറിയുമായി തിളങ്ങിയ മന്ധാനയുടെ മികവിൽ വെസ്റ്റേൺ സ്റ്റോം, യോർക്ക് ഷെയർ ഡയയമണ്ട്സിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത് ഡയമണ്ട്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 36 പന്തിൽ 56 റൺസെടുത്ത മന്ധാനയുടെ വെടിക്കെട്ട് പ്രകടനം വെസ്റ്റേൺ സ്റ്റോമിന് അനായസ വിജയം സമ്മാനിക്കുകയായിരുന്നു. ഈ സീസണിൽ 48, 37, 52, 43, 102, 56 എന്നിങ്ങനെയാണ് മന്ധാനയുടെ സ്കോർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ