കായികം

നിങ്ങളുടെ ഹൃദയത്തെ പിന്തുടരൂ, സംതൃപ്തനാവാതിരിക്കൂ;  കോഹ് ലിയോട് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണില്‍ ഒറ്റയ്ക്ക് നിന്ന് പൊരുതിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് സച്ചിന്റെ തെണ്ടുല്‍ക്കറുടെ ഉപദശം. ഹൃദയത്തെ പിന്തുടരാനാണ് കോഹ് ലിയോട് സച്ചിന്‍ പറയുന്നത്. 

മുന്നോട്ടു പോവുക മാത്രമാണ് ചെയ്യേണ്ടത്. ഒന്നാന്തരമായി കളിക്കുകയാണ്, അത് തുടര്‍ന്നു കൊണ്ടുപോവേണ്ടതേയുള്ളു. നിങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടേണ്ടതില്ല. നേടാന്‍ ആഗ്രഹിക്കുന്നത് എന്താണ് എന്ന് വെച്ചാല്‍ അതില്‍ മുഴുവന്‍ ശ്രദ്ധയും നല്‍കുക. നിങ്ങളുടെ ഹൃദയം വഴി കാണിക്കട്ടെ എന്നുമായിരുന്നു കോഹ് ലിക്ക് നേര്‍ക്കുള്ള സച്ചിന്റെ വാക്കുകള്‍. 

വഴിയില്‍ നിറവേറ്റേണ്ടതായിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ജയിക്കാനുള്ള അഭിനിവേശം നിങ്ങള്‍ക്കുള്ളിലുണ്ട് എങ്കില്‍ ഫലം പിന്തുടരും. എത്ര റണ്‍സ് സ്‌കോര്‍ ചെയ്തു എന്നത് നോക്കി സംതൃപ്തിയടയരുത്. നേട്ടങ്ങളില്‍ സംതൃപ്തി കണ്ടെത്തി കഴിയുമ്പോഴാണ് ഒരു ബാറ്റ്‌സ്മാന്റെ തകര്‍ച്ച ആരംഭിക്കുന്നതെന്നും സച്ചിന്‍ പറയുന്നു. 

യുവ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി വാദിച്ചും സച്ചിന്‍ പ്രതികരിച്ചു. നന്നായി കളിക്കുന്നുണ്ട് എങ്കില്‍ അവര്‍ രാജ്യത്തിന് വേണ്ടി കളിക്കണം. അവിടെ പ്രായം ഒരു മാനദണ്ഡമാവരുത്. എന്റെ ആദ്യ മത്സരം കളിക്കുമ്പോള്‍ 16 വയസായിരുന്നു എനിക്ക്. പക്ഷേ അത് എന്നെ സഹായിച്ചിട്ടേയുള്ളുവെന്നും സച്ചിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ