കായികം

പ്രീമിയര്‍ ലീഗിലെ ഭാഗ്യം ചതിച്ച ടീം? ഭാഗ്യം തുണച്ച ടീം? പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ ഭാഗ്യത്തിനുള്ള സ്ഥാനത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ...കഠിനാധ്വാനം ചെയ്തു കളിക്കുന്ന ടീമായിരിക്കില്ല, ഭാഗ്യത്തിന്റെ അകമ്പടി എത്തുന്ന ടീമായിരിക്കും ചിലപ്പോള്‍ ജയിച്ചു കയറുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഭാഗ്യം തുണച്ച ടീമിനേയും ഭാഗ്യം കൈവിട്ട ടീമിനേയും പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ്. 

ഇഎസ്പിഎന്‍, ഇന്റല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബാത് എന്നിവര്‍ ചേര്‍ന്ന നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഭാഗ്യം ഏറ്റവും കൂടുതല്‍ ലഭിച്ച ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണെന്നാണ് കണ്ടെത്തിയത്. ഭാഗ്യം തീരെ കനിയാത്തത് ലിവര്‍പൂളിനേയും.  

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് എത്തേണ്ടവരായിരുന്നു ലിവര്‍പൂള്‍ എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാലവര്‍ നാലാം സ്ഥാനത്ത് എത്തിയാണ് സീസണ്‍ അവസാനിപ്പിച്ചത്. ലിവര്‍പൂള്‍ കളിക്കളത്തില്‍ നേരിട്ട 14 സംഭവങ്ങള്‍ വിലയിരുത്തിയാണ് പഠനം.75 പോയിന്റായിരുന്നു കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ നേടിയത്. എന്നാല്‍ പന്ത്രണ്ട് പോയിന്റ് കൂടുതല്‍ ലിവര്‍പൂള്‍ അര്‍ഹിച്ചിരുന്നു. ഫെബ്രുവരി നാലിന് ടോട്ടന്‍ഹാമിനെതിരെ 2-2ന് സമനില വഴങ്ങിയതാണ് ലിവര്‍പൂളിനെ പ്രതികൂലമായി ബാധിച്ചത്. 

ഭാഗ്യം കനിഞ്ഞ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യഥാര്‍ഥത്തില്‍ നാലാം സ്ഥാനത്തായിരുന്നു പ്രീമിയര്‍ ലീഗില്‍ എത്തേണ്ടിയിരുന്നത്. ഓഗസ്റ്റ് 19ന് സ്വന്‍സിക്കെതിരായ ജയം, ഒക്ടോബര്‍ 14ന് ലിവര്‍പൂളിനെ സമനിലയില്‍ തളച്ചത്, ബ്രൈറ്റ്ടണിനെ നവംബര്‍ 25ന് തോല്‍പ്പിച്ചത് എന്നിവയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഭാഗ്യത്തിന്റെ അകമ്പടിയില്‍ ലഭിച്ചത്. 

75 പോയിന്റായിരുന്നു കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ നേടിയത്. എന്നാല്‍ പന്ത്രണ്ട് പോയിന്റ് കൂടുതല്‍ ലിവര്‍പൂള്‍ അര്‍ഹിച്ചിരുന്നു. കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി 100 പോയിന്റോടെ റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ 97 പോയിന്റായിരുന്നു സിറ്റിക്ക് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത്. ലിവര്‍പൂളുമായി പത്ത് പോയിന്റ് വ്യത്യാസമേ ഉണ്ടാവാന്‍ പാടുള്ളായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത