കായികം

മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളി തുടരുമോ? പ്രതികരണവുമായി പുതിയ കോച്ച് 

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍ ടീമില്‍ മെസി തുടരുമോയെന്ന കാര്യത്തില്‍ പ്രതികരണവുമായി പുതിയ പരിശീലകന്‍ ലയണല്‍ സ്‌കലോനി. ടീമില്‍ കളിക്കുന്നതിനെ കുറിച്ച് മെസിയോട് ആരാഞ്ഞിട്ടില്ല. അതിനുള്ള സമയം ആയിട്ടില്ല എന്നായിരുന്നു അര്‍ജന്റീനയുടെ പുതിയ ഇടക്കാല പരിശീലകന്റെ പ്രതികരണം. 

കൊളംബിയ, ഗ്വാട്ടിമാല എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരമാണ് ഈ വര്‍ഷം അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കുള്ള ടീമിനെ സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഇപ്പോഴത്തെ മെസിയുമായി സംസാരിക്കേണ്ടത്. ടീമിന് രൂപം നല്‍കിയതിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാം. എന്നും സ്‌കലോനി പറയുന്നു. 

മെസിയെ എനിക്ക് അടുത്തറിയാം. അതുകൊണ്ട് മെസിയുമായി സംസാരിക്കുന്നതില്‍ ഒരു ആശങ്കയുമില്ല. മെസി അര്‍ഹിക്കുന്ന രീതിയില്‍ തന്നെയാണ് ഞങ്ങള്‍ അദ്ദേഹത്തെ പരിഗണിക്കുക. എന്നാല്‍ മെസി കളിക്കുമോ എന്നത് കാത്തിരിന്നു കാണണം എന്ന നിലയിലാണ് സ്‌കലോനിയുടേയും പ്രതികരണം. 

ലോക കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായതോടെ മെസി അര്‍ജന്റീനിയന്‍ ടീമില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക കപ്പ് നേടാതെ തൃപ്തനാവില്ലെന്നും, രാജ്യത്തിന് ലോക കിരീടം നേടിക്കൊടുത്തിട്ടേ വിരമിക്കുകയുള്ളുവെന്നും റഷ്യയില്‍ നിന്ന് തന്നെ മെസി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത