കായികം

സ്വര്‍ണം നഷ്ടപ്പെടുത്തിയിട്ടില്ല; നേടിയത് തിളങ്ങുന്ന വെള്ളിയെന്ന് പി വി സിന്ധു

സമകാലിക മലയാളം ഡെസ്ക്

 സ്വര്‍ണം നഷ്ടപ്പെടുത്തിയെന്ന തോന്നലേ തനിക്കില്ലെന്ന് പി വി സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടത്തില്‍ തികഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളി നിലനിര്‍ത്തിയില്ലേ? സ്വര്‍ണമൊക്കെ വരുമെന്നും സിന്ധു പറഞ്ഞു.

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടയാണെന്നും ക്ഷമയും സ്ഥിരോത്സാഹവും സ്വര്‍ണം നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും സിന്ധു  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടൂര്‍ണമെന്റിലുടനീളം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.
 
നിര്‍ണായകമായ മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സിന്ധുവിന് കഴിയുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്നാണ്  ഇന്‍സ്റ്റഗ്രാമിലൂടെ സിന്ധു വിശദീകരണവുമായി എത്തിയത്. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പനിഷ് താരം കരോലിനാ മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് പരിചയ സമ്പത്തിന്റെ മികവില്‍ മാരിന്‍ മുന്നേറുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ