കായികം

ആ ക്രിക്കറ്റ് താരം ആരാണ്? കോഹ് ലിയും ബോള്‍ട്ടും ആകാംക്ഷ നിറച്ചതോടെ ആരാധകര്‍ ആളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ട്രാക്കിലെ വേഗരാജാവ് ബോള്‍ട്ടിനെ വെല്ലുവിളിച്ച് കോഹ് ലിയായിരുന്നു ആ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ബോള്‍ട്ടാവട്ടെ ആരാധകരുടെ ആകാംക്ഷ വീണ്ടും കൂട്ടി. കോഹ് ലിയും ബോള്‍ട്ടും ഉത്തരം നല്‍കാതിരുന്നതോടെ ആരാധകരിപ്പോള്‍ ഒരു ഉത്തരം കണ്ടെത്തി. മഹേന്ദ്ര സിങ് ധോനിയെന്ന്...

പ്യൂമ കുടുംബത്തിലേക്ക് അടുത്തതായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണെന്ന് അറിയുമോ എന്നായിരുന്നു ബോള്‍ട്ടിനെ വെല്ലുവിളിച്ച് കോഹ് ലി ചോദിച്ചത്. ആരാണെന്നറിയാം. അതൊരു വേഗക്കാരനാണ്, പക്ഷേ എന്റെ അത്രയുമില്ല എന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി. 

ആ ക്രിക്കറ്റ് താരം ഏതാണെന്ന് പ്യൂമയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാലത് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയാണെന്നാണ് ട്വിറ്ററിലെ സംസാരം. പ്രായം 37 പിന്നിട്ടു എങ്കിലും വിക്കറ്റിന് പിന്നിലെ വേഗക്കാരന്‍ ധോനി തന്നെയാണ്. 

ആരാധകരുടെ പ്രവചനം സത്യമാവുകയാണെങ്കില്‍ പ്യൂമ സ്‌പൈക്കില്‍ ബോള്‍ട്ടിനൊപ്പം മത്സരിക്കുന്ന ധോനിയെ നമുക്ക് കാണാം. പ്യൂമയുടെ പ്രമൊഷന് വേണ്ടിയുള്ള സംഭവം ആണെങ്കിലും അടുത്തതായി വരുന്ന ആ ക്രിക്കറ്റ് താരം ആരാണെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു