കായികം

ഇന്ത്യന്‍ പതാകയേന്തുന്നത് നീരജ് ചോപ്ര; ടീം ജക്കാര്‍ത്തയിലേക്ക് യാത്രയായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയിലെ യുവ വിസ്മയം നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതാകയേന്തും. ജൂനിയര്‍ തലത്തില്‍ ലോക റെക്കോര്‍ഡ് ദൂരം താണ്ടി വരവറിയിച്ച് സ്വര്‍ണം നേടി ചരിത്രമെഴുതിയ താരമാണ് നീരജ് ചോപ്ര. അതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റ് നയിക്കാന്‍ നീരജിനെ തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡും യുവതാരത്തിന്റെ പേരിലാണ്.

ഓഗസ്റ്റ് 18ന് തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഗെയിംസ് അരങ്ങേറുന്നത്. വെള്ളിയാഴ്ച്ച് ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസിനായി യാത്രതിരിച്ചു. 2014ലെ ഗെയിംസില്‍ 11 സ്വര്‍ണം അടക്കം 57 മെഡല്‍ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു