കായികം

മഴ കളിച്ചു, ഇന്ത്യ 107 ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ച് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‌റെ ആദ്യ ദിവസം ഇന്ത്യ 107 റണ്‍സിന് പുറത്ത്. ഇംഗ്ലീഷ് പേസര്‍മാര്‍ നിറഞ്ഞാടിയ ഗ്രൗണ്ടില്‍ ആര്‍. അശ്വിനും കോഹ്ലിയുമാണ് അല്‍പമെങ്കിലും പിടിച്ച് നിന്നത്. മുരളി വിജയും കുല്‍ദീപ് യാദവിനുമൊപ്പം ഇഷാന്ത് ശര്‍മ്മയും പൂജ്യത്തിന് പുറത്തായി. ചേതേശ്വര്‍ പൂജാരയ്ക്കും ദിനേഷ് കാര്‍ത്തിക്കിനും ഒരോ റണ്‍സ് വീതമേ നേടാനായുള്ളൂ. 

 ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ മുരളി വിജയെ നഷ്ടപ്പെട്ടു. ആന്‍ഡേഴ്‌സണാണ് മുരളിയെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ലോകേഷ് രാഹുലിനെയും കീപ്പറുടെ കൈയ്യില്‍ കുരുക്കിയത് ആന്‍ഡേഴ്‌സണാണ്. 

 ബാറ്റിങ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത് കോഹ്ലിയും രഹാനെയുമാണ്. നാണക്കേടില്‍ നിന്നും വിക്കറ്റ് നഷ്ടപ്പെടാതെ വളരെ പണിപ്പെട്ടാണ് ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അന്‍പതിലെത്തിച്ചത്. 

 രണ്ടാം ടെസ്റ്റില്‍ രണ്ട് സ്പിന്നറുമാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.ഹാര്‍ദ്ദിക് പാണ്ഡ്യയും പേസ്ബൗളറായേക്കും.ശിഖര്‍ ധവാനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ