കായികം

കമന്റേറ്റര്‍ ആ പണി ചെയ്താല്‍ മതി, രവി ശാസ്ത്രിയുടെ രാജിക്ക് വേണ്ടി മുറവിളി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും നാണം കെട്ടതോടെ ആരാധകരുടെ ഭാഗത്ത് നിന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരുടെ പേരുകേട്ട ബാറ്റിങ് നിര സ്വിങ് ബൗളിങ്ങിനെ അതിജീവിക്കാന്‍ സാധിക്കാതെ തകര്‍ന്നടിയുകയായിരുന്നു. 

കോഹ് ലിയേയും സംഘത്തിനേയും വിമര്‍ശിക്കുന്ന ആരാധകര്‍, ഇംഗ്ലണ്ട പര്യടനത്തിനായി പുറപ്പെടും മുന്‍പ് ശാസ്ത്രി പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയാണ് പുതിയ ഇന്ത്യന്‍ പരിശീലകനെ കൊണ്ടുവരണം എന്ന മുറവിളി ശക്തമാക്കുന്നത്. നിര്‍ഭയമായ ക്രിക്കറ്റ് ആയിരിക്കും ഇംഗ്ലണ്ടില്‍ കളിക്കുക എന്നായിരുന്നു ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുന്‍പ് ശാസ്ത്രി പറഞ്ഞത്. 

എന്നാല്‍ ലോര്‍ഡ്‌സിലും എഡ്ജ്ബാസ്റ്റണിലും അതായിരുന്നില്ല ഇന്ത്യയുടെ ഭാഗത്ത് നിന്നും കാണാനായത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രിയുടെ തന്ത്രങ്ങളാണ് ഇന്ത്യയെ തോല്‍പ്പിക്കുന്നതെന്ന വിമര്‍ശനമാണ് ചിലര്‍ ഉന്നയിക്കുന്നത്. കുംബ്ലേയെ മാറ്റി ശാസ്ത്രിയെ കൂടെ കൂട്ടിയതിന്റെ ഫലമാണ് കോഹ് ലി ഇപ്പോള്‍ നേരിടുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വിമര്‍ശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ