കായികം

ഇന്ത്യ ആശങ്കയില്‍ വലയുന്നു, ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് കച്ചമുറുക്കി ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ  പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനാണ് ഇന്ത്യയ്ക്ക് തലവേദന തീര്‍ക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക ആശയക്കുഴപ്പം ഏതുമില്ല. മൂന്നാം ടെസ്റ്റിനുള്ള  13 അംഗ സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. 

രണ്ടാം ടെസ്റ്റിനായി ഇറങ്ങിയ ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് പരമ്പര പിടിക്കാന്‍ ലക്ഷ്യമിട്ടിറങ്ങുന്ന മൂന്നാം ടെസ്റ്റിനായി ഇറക്കുന്നത്. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നതിനാലാണ് ബെന്‍ സ്റ്റോക്കിനെ മൂന്നാം ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. 

സ്‌റ്റോക്കിന് പകരം ഒലി പോപ്പ് തന്നെ ടീമില്‍ തുടരും. 13 അംഗ ടീമില്‍ സ്പിന്നര്‍ മൊയിന്‍ അലിയും ഉള്‍പ്പെട്ടിട്ടുണ്ട് എങ്കിലും ലോര്‍ഡ്‌സില്‍ ഇറങ്ങിയ പ്ലേയിങ് ഇലവനെ തന്നെയായിരിക്കും ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനും ഇറക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വിങ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ട്രെന്റ് ബ്രിഡ്ജിലേത്. ഇതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ പ്ലേയിങ് ഇലവനില്‍ അഴിച്ചു പണിക്ക് മുതിരാത്തത്. 

ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഓപ്പണര്‍മാരുടെ കാര്യത്തിലും, മധ്യനിരയിലെ ബാറ്റിങ് ഓര്‍ഡറിന്റെ കാര്യത്തിലുമെല്ലാം ആശങ്ക നിലനില്‍ക്കുകയാണ്. ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങിയ കോഹ് ലിയുടെ നീക്കം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍