കായികം

ശതകവുമായി കോഹ്‌ലി; ശക്തമായ ലീഡിലേക്ക് ഇന്ത്യന്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: ശതകത്തിന്റെ കരുത്തില്‍ ഇന്ത്യയെ ശക്തമായ ലീഡിലേക്ക് നയിച്ച് നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിന് നഷ്ടമായ സെഞ്ച്വറി രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്ത കോഹ്‌ലി. 192 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 103 റണ്‍സെടുത്താണ് കരിയറിലെ 23 ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ കോഹ്‌ലിയും തൊട്ടുപിന്നാലെ ഋഷഭ് പന്തും പുറത്തായി. കോഹ്‌ലിയെ ക്രിസ് വോക്‌സ് എല്‍ബിയില്‍ കുരുക്കി. നാലാം വിക്കറ്റില്‍ കോഹ്‌ലി- രഹാനെ സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി രഹാനെയും 12 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ഇതോടെ 466 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. 

റണ്‍നിരക്ക് ഉയര്‍ത്താന്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഋഷഭ് പന്തിനെ ജയിംസ് ആന്‍ഡേഴ്‌സന്‍ അലിസ്റ്റര്‍ കുക്കിന്റെ കൈകളിലെത്തിച്ചു. ആറു പന്തില്‍ ഒരു റണ്ണടുത്താണ് അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പന്ത് മടങ്ങിയത്. 

208 പന്തില്‍ 72 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയാണ് മൂന്നാം ദിനം ആദ്യം പുറത്തായത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി, ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മികച്ച ബാറ്റിങാണ് പുറത്തെടുത്തത്. ഇരുവരുടേയും ശ്രദ്ധയോടെയുള്ള ബാറ്റിങാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''