കായികം

ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞ് ഇന്ത്യ, രണ്ട് വെങ്കലവും

സമകാലിക മലയാളം ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണം കൂടി. തുഴച്ചിലില്‍ നിന്നാണ് ഇന്ത്യയുടെ അഞ്ചാം സ്വര്‍ണം എത്തുന്നത്. സവറന്‍ സിങ്, ദത്തു ഭൊക്കനല്‍, ഓം പ്രകാശ്, സുഖ്മീത് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്നത്. 

ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ ടീമുകളെ പിന്നിലേക്ക് തള്ളിയാണ് ഇന്ത്യന്‍ സംഘം സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞത്. തുഴച്ചിലില്‍ തന്നെ ഇന്ത്യയുടെ ഭഗ്വന്‍ സിങ്, റോഹിത് കുമാര്‍ സഖ്യം ഇന്ത്യയ്ക്ക് ഒരു വെങ്കലവും സമ്മാനിച്ചു. 

ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാന്റെ വെങ്കലത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇതോടെ അഞ്ച് സ്വര്‍ണം, നാല് വെള്ളി, 12 വെങ്കലം ഉള്‍പ്പെടെ 21 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍