കായികം

ബാഴ്‌സയുടെ കണ്ടത്തില്‍ കളി, ലാ ലീഗ അന്വേഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

റയല്‍ വല്ലാഡോലിഡിലെ സോറയ സ്‌റ്റേഡിയത്തിന്റെ നിലവാരമില്ലായ്മയെ കുറിച്ച് ലാ ലീഗ അന്വേഷണം പ്രഖ്യാപിച്ചു. ബാഴ്‌സ- വല്ലഡോലിഡ് മത്സരത്തിന് ശേഷം ഗ്രൗണ്ടിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ലാ ലീഗയിലേക്ക് പുതിയതായി എത്തിയ ടീമാണ് വല്ലഡോലിഡ്. എന്നാല്‍ സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമിലെ കളിക്കാരേയും, അവരുടെ പ്രകടനത്തേയും വിലയിരുത്താനായില്ല ഫുട്‌ബോള്‍ പ്രേമികള്‍ക്ക്. ഗ്രൗണ്ടിന്റെ അവസ്ഥയിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ. 

ഇരു ടീമിലേയും കളിക്കാര്‍ പന്ത് നിയന്ത്രിച്ചു പിടിക്കാന്‍ പാടുപെട്ടു. പാസിങ് ഫുട്‌ബോള്‍ കളിക്കുന്ന ബാഴ്‌സയ്ക്കായിരുന്നു കൂടുതല്‍ പ്രതിസന്ധി. എങ്കിലും എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ ജയിച്ചു കയറി. 

ലാ ലീഗ മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കിയതെന്ന് ലാ ലീഗ പ്രസിഡന്റ് ജാവിയര്‍ തെബാസ് പറഞ്ഞു. എന്നാല്‍ ഞങ്ങളാണ് ലാ ലീഗയിലേക്ക് യോഗ്യത നേടിയ അവസാന ടീം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സമയത്ത് ഗ്രൗണ്ട് ഒരുക്കുക ബുദ്ധിമുട്ടായിരുന്നു എന്നാണ് വല്ലാഡോലിഡ് കോച്ചിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത