കായികം

ക്രിക്കറ്റ് മത്സരത്തിനിടയിലെ വഴക്ക് വെടിവയ്പ്പിലെത്തി, അഞ്ച് പേര്‍ക്ക് പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

നോയിഡ: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വഴക്ക് വെടിവയ്പ്പിലേക്കെത്തി. ഗൗതം ബുദ്ധ ഗ്രാമത്തില്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കവെയായിരുന്നു സംഭവം. വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

മുഹമ്മദ് റിസ്വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ റിസ്വാന്റെ നില ഗുരുതരമാണ്. തലയ്ക്കാണ് റിസ്വാന് വെടിയേറ്റത്.  സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് വിലയിരുത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചു.

വെടിയുതിര്‍ത്ത പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു വഴക്ക്. ഇവര്‍ പരസ്പരം കല്ലുകളെറിഞ്ഞു. ഇതിനിടയിലേക്ക് എത്തിയ റിസ്വാന്റെ തലയ്ക്ക് നേരെ ആരോ വെടിയുതിര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ