കായികം

നഥാന്‍ മക്കല്ലം മരിച്ചുവെന്ന് നിങ്ങള്‍ പറഞ്ഞു, ആരേയും വെറുതെ വിടില്ലെന്ന് ബ്രണ്ടന്‍ മക്കല്ലം

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം നഥാന്‍ മക്കല്ലം മരിച്ചെന്നായിരുന്നു ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പരന്ന അഭ്യൂഹം. ഇത് വ്യാജ വാര്‍ത്തയാണെന്നും പൂര്‍വാധികം ശക്തിയോടെ താന്‍ ജീവനോടെയിരിക്കുന്നുവെന്നും പറഞ്ഞ് നഥാന്‍ മക്കല്ലം എത്തിയെങ്കിലും നഥാലിന്റെ സഹോദരനും മുന്‍ കീവീസ് നായകനുമായ ബ്രണ്ടന്‍ മക്കല്ലത്തിന് കലിപ്പ് അടക്കാനായിട്ടില്ല. 

എന്റെ സഹോദരന്‍ മരിച്ചുവെന്ന് തീരുമാനിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇറങ്ങി. ഹൃദയം തകര്‍ന്ന് ഞാന്‍ ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു എന്നും അവര്‍ പറഞ്ഞു. ഇതിലൊരു സത്യവും ഇല്ല. ആരെല്ലാമാണ് ഈ പ്രചാരണത്തിന് പിന്നില്‍ എങ്കിലും ഞാന്‍ കണ്ടുപിടിക്കും, ഏത് വിധേനയും എന്ന് ബ്രണ്ടന്‍ മക്കല്ലം പറയുന്നു. 

നഥാന്‍ മക്കല്ലം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇങ്ങനെയുള്ള പ്രചാരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടും തന്റെ സെല്‍ഫിയും ചേര്‍ത്ത് ട്വീറ്റ് ചെയ്താണ് നഥാന്‍ മക്കല്ലം താന്‍ ജീവനോടെ തന്നെയുണ്ടെന്ന് ആരാധകരെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി