കായികം

ലോകകപ്പ് ഹോക്കി: കരുത്തരായ ബല്‍ജിയത്തെ സമനിലയില്‍ കുടുക്കി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിൽ പൂള്‍ സിയിലെ വാശിയേറിയ രണ്ടാം മത്സരത്തില്‍ കരുത്തരായ ബൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ. ഇരു ടീമുകളും രണ്ടു ​ഗോളുകൾ വീതം നേടിയാണ് മത്സ‌രം സമനിലയിൽ അവസാനിച്ചത്. ഇതോടെ ഒരു വിജയവും ഒരു സമനിലയും നേടിയ ഇന്ത്യ പൂൾ സിയിൽ ഒന്നാം സ്ഥാനത്താണ്. 

കളിയുടെ തുടക്കത്തിൽ ഒരു ​ഗോൾ വഴങ്ങിയെങ്കിലും പിന്നാലെ രണ്ടുതവണ ബൽജിയം ​ഗോൾ വല കുലുക്കി ഇന്ത്യൻ താരങ്ങൾ കളിയിൽ മുൻതൂക്കം നേടിയെടുക്കുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങാൻ നാല് മ‌ിനിറ്റ് മാത്രം ശേഷിക്കെയാണ് ബൽജിയത്തിന്റെ സമനില ​ഗോൾ നേട്ടം. 

ബൽജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സാണ് കളിയിൽ ആദ്യ ​ഗോൾ കണ്ടെത്തിയത്. എട്ടാം മിനിറ്റിലായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ​ഗോൾ നേട്ടം. ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിം​ഗും സിമ്രൻജീത് സിം​ഗുമാണ് ​ഗോളുകൾ നേടിയത്. 39-ാം മിനിറ്റിലും 47-ാം മിനിറ്റിലുമായിരുന്നു ഇന്ത്യൻ താരങ്ങൾ ബൽജിയം ​ഗോൾ വല കുലുക്കിയത്. സൈമണ്‍ ഗൗഗ്നാര്‍ഡാണ് ബൽജിയത്തിന് സമനില ​ഗോൾ സമ്മാനിച്ചത്. 

ശനിയാഴ്ച കാനഡയ്ക്കെതിരെയുള്ള മത്സരത്തിൽ ജയം സ്വന്തമാക്കാനായാൽ ലോകകപ്പ് ക്വാർട്ടറിന് നേരിട്ട് യോ​ഗ്യത നേടാൻ ടീം ഇന്ത്യയ്ക്കാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു