കായികം

ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര ആര് നേടും; വാട്‌സണും അഫ്രീദിയും പറയുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയില്‍ ഇത്തവണ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്ന് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ഓസീസിന് പഴയ കരുത്തില്ലെന്ന് ഇരിക്കെ, നല്ല ബാറ്റിങ്, ബൗളിങ് നിരയുമായിട്ടാണ് ഇന്ത്യ വരുന്നതെന്ന അഫ്രീദി ചൂണ്ടിക്കാട്ടി. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ദുര്‍ബലമായി നില്‍ക്കുന്ന ഓസീസ് നിരയെ നേരിടുന്ന ഇന്ത്യയ്ക്ക് തന്നെയാണ് പൊതുവെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഓസീസ് മുന്‍ താരം ഷെയിന്‍ വാട്‌സനും അക്കാര്യം സമ്മതിച്ചിരുന്നു. ഓസീസില്‍ ടെസ്റ്റ് പരമ്പര പിടിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ സുവര്‍ണാവസരമാണ് തെളിഞ്ഞിരിക്കുന്നത് എന്നായിരുന്നു വാട്‌സണിന്റെ വാക്കുകള്‍. 

ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. എന്നാല്‍ ഓസീസ് മണ്ണില്‍ മികവ് കാണിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടും. ഹോം ഗ്രൗണ്ടിന്റെ സപ്പോര്‍ട്ട് ഞങ്ങള്‍ക്കാണ്. മാത്രമല്ല ശക്തമായ ബൗളിങ് നിരയാണ് ഞങ്ങളുടേതെന്നും വാട്‌സന്‍ പറഞ്ഞിരുന്നു.

കോഹ് ലിയായിരിക്കും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണ്‍. ഭൂമ്രയുടെ ബോളുകളായിരിക്കും ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ വലയ്ക്കുക. വാര്‍ണറുടേയും സ്മിത്തിന്റേയും വിടവ് ഓസീസ് ബാറ്റിങ് നിരയില്‍ വ്യക്തമാണ്. എന്നാല്‍ അത് നികത്തി റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കാകുമെന്നും വാട്‌സന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ