കായികം

ആ വിലയിരുത്തലുകള്‍ രഹാനെ തള്ളുന്നു; ഓസ്‌ട്രേലിയ ഇപ്പോഴും ശക്തര്‍ തന്നെയാണ്‌

സമകാലിക മലയാളം ഡെസ്ക്

സ്മിത്തും വാര്‍ണറും ടീമില്‍ ഇല്ലെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് ഇന്ത്യന്‍ താരം അജങ്ക്യ രഹാനെ. സ്വന്തം മണ്ണില്‍ കളിക്കുമ്പോള്‍ ഏത് ടീമും ശക്തം തന്നെയാണ്. ഞങ്ങള്‍ അവരെ നിസാരരായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രഹാനെ പറയുന്നു. 

സ്മിത്തും വാര്‍ണറും ഇല്ലാ എന്നത് വസ്തുതയാണ്. എന്നാല്‍ ദുര്‍ബലരാണ് ഓസ്‌ട്രേലിയ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ അവരുടെ ബൗളിങ് ആക്രമണം നോക്കു. ടെസ്റ്റ് പരമ്പര ജയിക്കാന്‍ ബൗളിങ് നിര ശക്തമാകണം. അതിനാല്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ പ്രാപ്തരാണ് ഓസ്‌ട്രേലിയ എന്നാണ് ഞാന്‍ കരുതുന്നെന്ന് രഹാനെ പറയുന്നു. 

2014-15ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ കോഹ് ലിക്ക് ഒപ്പം എത്താന്‍ രഹാനേയ്ക്ക് സാധിച്ചില്ലെങ്കിലും മികവ് പുലര്‍ത്താന്‍ രഹാനേയ്ക്കായിരുന്നു. 57 എന്ന ബാറ്റിങ് ശരാശരിയില്‍ 399 റണ്‍സായിരുന്നു രഹാനേ അന്ന് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി