കായികം

പേസ് ആണോ സ്പിന്‍ ആണോ? കോഹ് ലി ബൗള്‍ ചെയ്യാന്‍ പോകവെ പന്തിന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ഓസീസ് മണ്ണിലെ ബാറ്റിങ്ങില്‍ താന്‍ കേമന്‍ തന്നെയാണെന്ന് കോഹ് ലി നേരത്തെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഓസീസ് മണ്ണില്‍ ബൗളിങ്ങും പരീക്ഷിക്കുകയാണ് ഇന്ത്യന്‍ നായകന്‍. എന്നാല്‍ അതിനിടയിലെത്തിയ റിഷഭ് പന്തിന്റെ കമന്റാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 

ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായുള്ള സന്നായ മത്സരത്തിലായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെ കോഹ് ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. കോഹ് ലി ബോള്‍ ചെയ്തതിന് പിന്നാലെ സ്റ്റമ്പിന് പിന്നില്‍ നിന്നും പന്ത് ചോദിക്കുന്നു, സ്പിന്‍ ബൗളിങ്ങാണോ, പേസ് ബൗളിങ്ങാണോ എന്ന്. മീഡിയം പേസ് ഡെലിവറി എന്ന് കോഹ് ലി ആംഗ്യത്തിലൂടെ മറുപടി നല്‍കുന്നു. 

നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ മൂന്നാം ദിനം കോഹ് ലി രണ്ട് ഓവറും, നാലാം ദിനം അഞ്ച് ഓവറും ബൗള്‍ ചെയ്തു. സെഞ്ചുറി എടുത്ത് നില്‍ക്കുകയായിരുന്ന ഹാരി നീല്‍സിന്റെ വിക്കറ്റും കോഹ് ലി വീഴ്ത്തി. ബൗളര്‍മാര്‍ക്ക് ഗ്യാപ് നല്‍കുന്നതിന് വേണ്ടിയാവും കോഹ് ലി ബൗള്‍ ചെയ്യാന്‍ തുനിയുന്നത് എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു