കായികം

വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും തെറ്റല്ല, പക്ഷേ; തകര്‍ന്ന ഇന്ത്യയെ ഭാജി കുത്തുകയാണോ?

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡില്‍ ഇന്ത്യ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഇന്ത്യയുടെ മുന്‍ നിര ഉത്തരവാദിത്വമില്ലാതെ ബാറ്റ് ചെയ്തപ്പോള്‍ ഒന്നിന് പിന്നാലെ ഒന്നായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങി. ഈ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്റ് സിങ് ചെയ്ത ട്വീറ്റാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കോഹ് ലിയേയും സംഘത്തേയും കുത്തിയാണോ ഭാജിയുടെ ട്വീറ്റ് എന്നാണ് ആരാധകരുടെ ചോദ്യം. 

പ്രതീക്ഷ വയ്ക്കുന്നതും, വിശ്വാസമര്‍പ്പിക്കുന്നതും തെറ്റല്ല. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ആരില്‍ വിശ്വാസവും വയ്ക്കണം, പ്രതീക്ഷയര്‍പ്പിക്കണം എന്നതാണ് എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ഇന്ത്യന്‍ താരങ്ങള്‍ ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ക്കുന്നത് കണ്ടാണോ ഭാജിയുടെ വാക്കുകള്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചികയുന്നത്. 

എന്നാല്‍ ദിവസം തുടങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഒരു സന്ദേശം എന്ന നിലയില്‍ ഹര്‍ഭജന്‍ പറഞ്ഞതാവാനാണ് കൂടുതല്‍ സാധ്യത. ഇതിന് മുന്‍പും ട്വിറ്ററില്‍ ഇത്തരം ട്വീറ്റുകള്‍ ഹര്‍ഭജന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. ഇത്തവണ ഹര്‍ഭജന്റെ ട്വീറ്റ് എത്തിയ സാഹചര്യമാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ