കായികം

ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഇറങ്ങുന്നു; ഗ്യാലറി നിറയ്ക്കുമെന്ന് മഞ്ഞപ്പട, ഇല്ലെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

314 ദിവസമായി സ്വന്തം മണ്ണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചിട്ട്. ജംഷഡ്പൂരിനെതിരെ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ വിയര്‍ത്ത് കളിച്ചിട്ടും സമനില കൊണ്ട് മടങ്ങേണ്ടി വന്നതിന്റെ നിരാശ പുനെയ്‌ക്കെതിരെ ജയം പിടിച്ച മറികടക്കാന്‍ ഉറച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. 

ജംഷഡ്പൂരിനെതിരായ കളിയില്‍ മാനേജ്‌മെന്റിനോടുള്ള പ്രതിഷേധം എന്നോണം ഗ്യാലറി ഒഴിച്ചിട്ട മഞ്ഞപ്പട, പുനെയ്‌ക്കെതിരെ ഗ്യാലറി നിറയ്ക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജംഷഡ്പൂരിനെതിരെ കഴിയുന്നതിന്റെ പരമാവധി പുറത്തെടുത്ത് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചു എന്ന് പറഞ്ഞാണ് മഞ്ഞപ്പടയുടെ നിലപാട് മാറ്റം. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആരാധകരില്‍ ഭൂരിഭാഗവും തയ്യാറായിട്ടില്ല. അതിനാല്‍ വീണ്ടും കൊച്ചിയില്‍ കളി വരുമ്പോള്‍ ഗ്യാലറി നിറയുമോ എന്നാണ് ഇനി അറിയേണ്ടത്. 

കളിയിലേക്ക് വരുമ്പോള്‍ പുനെയ്‌ക്കെതിരെ എങ്കിലും ജയം പിടിക്കാനായില്ലാ എങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കയ്യില്‍ നിന്നും കാര്യങ്ങള്‍ വിട്ടുപോകും. ഏഴ് തോല്‍വി വഴങ്ങി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് പുനെ സിറ്റി. ഇതിന് മുന്‍പ് സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ പുനെ, ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചിരുന്നു. മൂന്ന് തോല്‍വിയും ആറ് സമനിലയുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 

ജംഷഡ്പൂരിനെതിരെ നമ്മള്‍ നന്നായി കളിച്ചിരുന്നു. നന്നായി കളിച്ചിട്ടും ജയിക്കാന്‍ സാധിക്കാതിരുന്ന മത്സരങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടിയാവുകയായിരുന്നു ജംഷഡ്പൂരിനെതിരായ കളി. പക്ഷേ വേണ്ടതെല്ലാം ആ കളിക്ക് ശേഷം ടീമിന്റെ സ്പിരിറ്റ് കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്. കളി കാണാന്‍ വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഫാന്‍സ് ആണെന്നും പുനെയ്‌ക്കെതിരായ കളിക്ക് മുന്‍പായി ഡേവിഡ് ജെയിംസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി