കായികം

അഞ്ച് വിക്കറ്റ് നേട്ടവുമായി ലിയോണ്‍, ഇന്ത്യ 283ന് പുറത്ത്, ഓസ്‌ട്രേലിയയ്ക്ക് 43 റണ്‍സ് ലീഡ്‌

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 283 റണ്‍സില്‍ അവസാനിച്ചു. ഇന്തത്യയുടെ വാലറ്റം തകര്‍ന്നടിഞ്ഞതോടെ ഇന്ത്യയ്ക്ക് 43 റണ്‍സ് ലീഡ് വഴങ്ങേണ്ടി വന്നു. ലിയോണാണ് ഇന്ത്യയുടെ ചെറുത്ത് നില്‍പ്പിനെ കടപുഴക്കിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന നിലയില്‍ നിന്നുമാണ് 283 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായത്. 

ഇന്ത്യ സ്പിന്നറെ ഇറക്കാതെ കളിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് നഥാന്‍ ലിയോണും. അഞ്ച് വിക്കറ്റ് നേട്ടമാണ് പേസര്‍മാരെ തുണയ്ക്കുന്നതെന്ന് പറഞ്ഞ പെര്‍ത്തില്‍ ലിയോണ്‍ പിഴുതത്, അതും 1.92 എന്ന ഇക്കണോമി റേറ്റില്‍. 

കോഹ് ലിയുടേയും രഹാനേയുടേയും ചെറുത്ത് നില്‍പ്പ് ഒഴിവാക്കിയാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ മറ്റ് കൂട്ടുകെട്ടുകളൊന്നും ഉണ്ടായില്ല. രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ലിയോണ്‍ രഹാനെയെ മടക്കിയിരുന്നു. കോഹ് ലിയെ കമിന്‍സ് മടക്കിയപ്പോള്‍, ഹനുമാ വിഹാരിക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. പന്ത് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ച് വീണ്ടും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം