കായികം

ഈ ക്രിക്കറ്റിന് പകരമാവില്ല ട്വന്റി20യുടെ ഒരു തട്ടിപ്പും; രഹാനയുടെ ഇന്നിങ്‌സിനെ വാഴ്ത്തി ബിഷന്‍ സിംഗ് ബേദി

സമകാലിക മലയാളം ഡെസ്ക്

മറ്റൊരു ജാലവിദ്യയും ഈ ക്രിക്കറ്റിന് പകരമാവില്ല, അത് ട്വന്റി20 ആയാലും നൂറ് ബോള്‍ ക്രിക്കറ്റ് ആയാലും. പെര്‍ത്തിലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെയുടെ ഇന്നിങ്‌സിനെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം ബിഷന്‍ സിംഗ് ബേദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

രഹാനെയെ മാത്രമല്ല, പെര്‍ത്തിലെ കോഹ് ലിയുടെ ഇന്നിങ്‌സിനേയും പ്രശംസിക്കാതെ വിടുന്നില്ല ഇന്ത്യയുടെ മുന്‍ ഇടംകയ്യന്‍ സ്പിന്നര്‍. അതിഗംഭീരമായിട്ടാണ് ഇരുവരും കളിച്ചത്. കണ്ടിരിക്കാന്‍ ഇഷ്ടം തോന്നും. ആകര്‍ഷകമായ ക്രിക്കറ്റാണ് നമുക്ക് മുന്നിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ പരമ്പരയില്‍ ഇന്ത്യയ്ക്കുള്ള സാധ്യതകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരമ്പര കഴിയുമ്പോള്‍ മനസിലാവും ഫലം. അല്ലാതെ പ്രവചനം നടത്താന്‍ താന്‍ ഇല്ലെന്നും ബിഷന്‍ സിംഗ് ബേദി പറഞ്ഞു. ക്രിക്കറ്റ് ഭരണതലപ്പത്ത് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച ആര്‍.എം.ലോധയേയും കിഷന്‍ ബേദി പ്രശംസിക്കുന്നു. രാജ്യത്തെ പരമോന്നത ബഹുമതി അര്‍ഹിക്കുന്നതാണ് ലോധയുടെ സേവനമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി