കായികം

2008ല്‍ ഒരു കഥ വിറ്റു, 2018ല്‍ സൈമണ്ട്‌സ് മറ്റൊരു കഥ വില്‍ക്കുന്നു;മങ്കിഗേറ്റില്‍ പോര് മുറുകുന്നു

സമകാലിക മലയാളം ഡെസ്ക്

പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മങ്കിഗേറ്റ്. അന്ന് സിഡ്‌നിയില്‍ നടന്നതിനും പിന്നീടുണ്ടായതിനും എല്ലാം ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞ് കരഞ്ഞുവെന്ന ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ഹര്‍ഭജന്‍ രംഗത്ത് വന്നതോടെയാണ് മങ്കിഗേറ്റ് വീണ്ടും ഉയര്‍ന്നു വരുന്നത്. 

മങ്കിഗേറ്റ് വിവാദമുണ്ടായി നാല് വര്‍ഷത്തിന് ശേഷം, മുംബൈ ഇന്ത്യന്‍സില്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുമ്പോള്‍, ഹര്‍ഭജന്‍ തന്നോട് മാപ്പ് പറയുകയും, വികാരാതീതനായി കരയുകയുമായിരുന്നു എന്നാണ് സൈമണ്ട്‌സ് ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് എപ്പോള്‍, എവിടെ വെച്ച് നടന്നു എന്ന ചോദ്യവുമായിട്ടാണ് ഞായറാഴ്ച രാവിലെ ഹര്‍ഭജന്‍ ട്വിറ്ററിലെത്തിയത്. 

ഇതിന് പിന്നാലെ വീണ്ടും സൈമണ്ട്‌സിനെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ രംഗത്തെത്തുന്നു. നല്ല ക്രിക്കറ്റ് കളിക്കാരനാണ് സൈമണ്ട്‌സ് എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ നല്ല ഫിക്ഷന്‍ എഴുത്തുകാരനാണ് സൈമണ്ട്‌സ്. 2008ല്‍ സൈമണ്ട്‌സ് ഒരു കഥ വിറ്റു. 2018ല്‍ മറ്റൊരു കഥ സൈമണ്ട്‌സ് വില്‍ക്കുന്നു. പത്ത് വര്‍ഷം കൊണ്ട് ലോകം മാറി. നിങ്ങളും വളരേണ്ട സമയമാണെന്നും സൈമണ്ട്‌സിന് നേര്‍ക്ക് ഹര്‍ഭജന്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു