കായികം

പെര്‍ത്തില്‍ ഇന്ത്യ തീര്‍ത്ത രണ്ട് റെക്കോര്‍ഡുകള്‍, ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന് നാണക്കേട്

സമകാലിക മലയാളം ഡെസ്ക്

15 വര്‍ഷത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്നായിരുന്നു കോച്ച് രവി ശാസ്ത്രി ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പറഞ്ഞത്. വിദേശത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമില്‍ മറ്റ് ടീമുകള്‍ക്കെല്ലാം മുന്നിലാണ് കോഹ് ലിയും സംഘവും എന്നും ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ശാസ്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം പെര്‍ത്തിലെ തോല്‍വിയോടെ നേടിയത്. 

ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ മണ്ണില്‍ നേരിടുന്ന ഏഴാം തോല്‍വിയാണ് പെര്‍ത്തിലേത്. ഒരു വര്‍ഷം ഇന്ത്യ ഇത്രയും ടെസ്റ്റ് തോറ്റിരിക്കുന്നത് ഇത് ആദ്യം. 2014ല്‍ ധോനി നായകനായിരിക്കെ ആറ് ടെസ്റ്റുകള്‍ തോറ്റതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത റെക്കോര്‍ഡ് പെര്‍ത്തിലെ തോല്‍വിയോടെ കോഹ് ലിയുടെ പേരിലും വരുന്നുണ്ട്. 

നാലാം ഇന്നിങ്‌സില്‍ ചെയ്‌സ് ചെയ്യവെ കോഹ് ലിക്ക് കീഴില്‍ ഇന്ത്യ നേടുന്ന ഒന്‍പതാമത്തെ തോല്‍വിയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലേത്. ഈ റെക്കോര്‍ഡില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎകെ പട്ടൗഡിക്കൊപ്പമാണ് കോഹ് ലി എത്തിയിരിക്കുന്നത്. അഡ്‌ലെയ്ഡില്‍ പോസിറ്റീവ് റെക്കോര്‍ഡുകള്‍ തീര്‍ത്താണ് ഇന്ത്യ കളി നിര്‍ത്തിയത് എങ്കില്‍ പെര്‍ത്തില്‍ ഇന്ത്യയ്ക്ക് കൈവിട്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു