കായികം

ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്ത് നിന്നത്; യുവരാജ് സിങിനെ അവതരിപ്പിച്ച് മുംബൈ ഇന്ത്യൻസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ ലേലത്തിൽ വെറ്ററൻ താരം യുവരാജ് സിങിനെ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപയ്ക്ക് സ്വന്തം പളയത്തിലെത്തിച്ചത് ശ്രദ്ധേയമായ നീക്കമായിരുന്നു. യുവരാജിനെ ടീമിലെത്തിക്കുക എന്ന തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹത്തിന് ​ഗെയിം പ്ലാനിൽ കൃത്യമായ പങ്കുണ്ടെന്നും ലേലത്തിന് ശേഷം ടീം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ ആരും വിളിച്ചെടുക്കാതിരുന്ന യുവിയെ രണ്ടാം ഘട്ടത്തിലാണ് മുംബൈ വിളിച്ചെടുത്തത്. 

ഇപ്പോഴിതാ യുവരാജ് സിങിനെ ടീം ജേഴ്സിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ അവതരിപ്പിച്ചത്. 2019 സീസണിന് മുന്നോടിയായി മുംബൈ അവതരിപ്പിക്കുന്ന ആദ്യ താരമായും യുവി മാറി. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്ത് നിന്നതെന്ന് പോസ്റ്റില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.

ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും താരത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും നല്ലപേരാണ്. മുംബൈ ഇന്ത്യന്‍സിന് ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുവരാജിലൂടെ മാത്രം സാധിച്ചേക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎല്‍ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് മുംബൈ ടീം ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. 

നേരത്തെ മുംബൈ കുടുംബാംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ച യുവി സീസണ്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. മുംബൈ നായകന്‍ രോഹിത് ശര്‍മയോട് ഉടന്‍ കാണാമെന്നും രോഹിത് ട്വീറ്റില്‍ പറഞ്ഞിരുന്നു. ഈ ട്വീറ്റിനും ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് കിട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍