കായികം

കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ എംഎസ് ധോനി, സൊപ്പന സുന്ദരി ലോസ് ആഞ്ചെലെസിലാണ്

സമകാലിക മലയാളം ഡെസ്ക്

കളിക്കിടെ സുരക്ഷാ വലയം ഭേദിച്ച് ധോനിക്കടുത്തേക്ക് എത്തിയിട്ടുണ്ട് ആരാധകര്‍ പലവട്ടം.  ഇപ്പോഴിതാ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ എംഎസ് ധോനി എന്ന് എഴുതിവെച്ചാണ് ഒരു ആരാധകന്‍ ധോനിയോടുള്ള ആരാധന വ്യക്തമാക്കുന്നത്. ലോസ് ആഞ്ചെലെസിലാണ് സംഭവം.

എംഎസ് ധോനി എന്ന നമ്പര്‍ പ്ലേറ്റില്‍ കണ്ട ചുവപ്പ് കാറിന്റെ ഫോട്ടോ ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്നിലേക്ക് ഇതെത്തിയതോടെ സംഭവം വൈറലായി. അപ്പോള്‍ ആ സൊപ്പന സുന്ദരി ലോസ് ആഞ്ചലസിലാണല്ലേ എന്നായിരുന്നു ഫോട്ടോ റീട്വീറ്റ് ചെയ്ത് ചെന്നൈ കുറിച്ചത്. 

നമ്പര്‍ പ്ലേറ്റില്‍ വരെ ധോനിയുടെ പേരെഴുതിയ ആരാധകന്‍ ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ഇത് കണ്ട ആവേശത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും ധോനിയുടേയും ആരാധകര്‍. ക്രിക്കറ്റിന് പുറത്ത ഒഴിവ് സമയം ആഘോഷിക്കുകയാണ് ധോനി ഇപ്പോള്‍. രഞ്ജി ട്രോഫിയിലെ ജാര്‍ഖണ്ഡ് ടീമിലും ധോനി ഭാഗമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി