കായികം

നോബോളാണ്, പക്ഷേ നോബോളല്ല; ആകെ കുഴച്ച് മറിച്ച് ഫോര്‍ത്ത് അമ്പയറും മാച്ച് റഫറിയും

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 മത്സരത്തിന് ഇടയിലെ വിവാദ നോബോളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ബംഗ്ലാ താരം ദാസിന്റെ വിക്കറ്റ് വീഴ്ത്തിയ ഒഷെന്‍ തോമസിന്റെ ഡെലിവറിയില്‍ അമ്പയര്‍ നോബോള്‍ വിളിച്ചതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഫോര്‍ത്ത് അമ്പയറിന്റേയും മാച്ച് റഫറിയുടേയും ഇടപെടല്‍ കൂടി വന്നതോടെ ആ നോബോള്‍ ആകെ കുഴഞ്ഞു മറിഞ്ഞു. 

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ വന്ന റീപ്ലേയില്‍ ഒഷാനെയുടെ കാലുകള്‍ നോബോള്‍ വിളിക്കാന്‍ ഇടയാക്കുന്ന വിധത്തില്‍ പുറത്തല്ലെന്ന് വ്യക്തമായി കാണിച്ചു. ഇതോടെ വിന്‍ഡിസ് നായകന്‍ ബ്രാത്വെയ്റ്റ് റിവ്യുവിനായി അമ്പയറെ സമീപിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ അമ്പയര്‍ തന്‍വീര്‍ അഹ്മദ് ദാസ് ഔട്ട് ആണെന്ന് വിധിച്ചു. 

എന്നാല്‍ പിന്നാലെ ഫോര്‍ത്ത് അമ്പയറും മാച്ച് റഫറിയും വീണ്ടും ടീം അംഗങ്ങളുമായി ചര്‍ച്ചയ്‌ക്കെത്തി. ബ്രാത്വെയ്റ്റ്, വിന്‍ഡിസ് ടീം മാനേജ്‌മെന്റ്, ബംഗ്ലാദേശ് നായകന്‍ എന്നിവരുമായെല്ലാം നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ദാസ് ഔട്ടല്ല എന്ന തീരുമാനത്തിലേക്കെത്തി. ഫ്രീ ഹിറ്റും നല്‍കി. ഈ തീരുമാനത്തിലേക്കെത്തിയ കാരണത്തില്‍ മാച്ച് റഫറിയുടെ പ്രസ്താവന പിന്നാലെ കമന്റേറ്റര്‍ ഓണ്‍ എയറില്‍ വായിച്ചു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോബോള്‍ വിധിച്ചു. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ പിഴവ് പറ്റി. എന്നാല്‍ അത് റിവ്യു ചെയ്യാന്‍ കഴിയില്ലെന്നാണ് ഐസിസി ചട്ടം 3.1.1, 3.1.2 ചൂണ്ടി മാച്ച് റഫറി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു