കായികം

ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. 

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ മടങ്ങിയെത്തി. കേദാര്‍ ജാദവ്, ക്രുണാല്‍ പാണ്ഡ്യ, ശിഖര്‍ ധവാന്‍ എന്നിവരും ടീമിലുണ്ട്. ധോണിയുടെ വരവോടെ റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ ടീമിന് പുറത്താകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും സ്ഥാനം നിലനിര്‍ത്തി. 

ഖലീല്‍ അഹമ്മദ്, ഭുവേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യയാണ് ഓള്‍റൗണ്ടര്‍ റോളില്‍. ക്രുണാല്‍ ടി20 ടീമില്‍ മാത്രമാണ് ഇടംപിടിച്ചത്. ഏകദിന ടീമില്‍ അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ എന്നിവരും ഇടം കണ്ടെത്തി. ഏകദിന ടീമില്‍ പേസറായി മുഹമ്മദ് ഷമിയും ഉണ്ട്. 

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി വിദേശ പിച്ചില്‍ ഇന്ത്യ കളിക്കുന്ന നിര്‍ണായക ഏകദിന പരമ്പരകളാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍. അതിനാല്‍ തന്നെ ലോകകപ്പിനായുള്ള ടീമെന്ന നിലയില്‍ താരങ്ങള്‍ക്കും പരമ്പരകള്‍ നിര്‍ണായകം. 

നിലവില്‍ അത്ര ഫോമിലല്ലാത്ത ധോണിക്ക് തന്നിലെ പ്രതിഭയ്ക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണയും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച നായകന്റെ മറ്റൊരു ലോകകപ്പ് കളിക്കുകയെന്ന സ്വപ്‌നം അവസാനിക്കുമെന്ന് ചുരുക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ