കായികം

സാഞ്ചസ് യുനൈറ്റഡിലെത്തി, പക്ഷേ ആഴ്‌സണലില്‍ നിന്നും പോന്നിട്ടില്ല; ടോട്ടന്‍ഹാമിനെതിരായ മത്സരത്തിന് ശേഷം ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പതിവ് ചുവപ്പ് കുപ്പായത്തിലല്ല അലക്‌സിസ് സാഞ്ചസ് മൈതാനത്തിറങ്ങിയത്. പക്ഷേ ആഴ്‌സണലില്‍ എന്തൊക്കെയാണോ അലട്ടിയിരുന്നത് അതെല്ലാം എമിറൈറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഉപേക്ഷിച്ചാവും പുതു ചുവപ്പ് കുപ്പായത്തിലേക്ക് സാഞ്ചസ് എത്തുന്നതെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. 

ടോട്ടന്‍ഹാമിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റതോടെ ആഴ്‌സണലില്‍ നിന്നും പോരുമ്പോഴുള്ള സാഞ്ചസ് തന്നെയാണ് യുനൈറ്റഡിനായി പന്തു തട്ടാന്‍ ഇറങ്ങിയതെന്നാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുയരുന്ന പ്രതികരണങ്ങള്‍. എതിര്‍ താരങ്ങള്‍ക്ക് മുന്നേറാന്‍ വേണ്ട സ്‌പേസ് അനുവദിച്ച് കളിച്ച സാഞ്ചസ് ഉള്‍പ്പെടെയുള്ള യുനൈറ്റഡ്‌ താരങ്ങള്‍ അപകടകരമാം വിധം മോശമായ പ്രതിരോധ കോട്ടയായിരുന്നു ടോട്ടന്‍ഹാമിനെതിരെ കെട്ടിയത്. 

ഇടതില്‍ നിന്നും കളിച്ചു തുടങ്ങിയ സാഞ്ചസ് രണ്ടാം പകുതിയില്‍ മധ്യനിരയിലേക്ക് എത്തിയെങ്കിലും നിലവാരമുള്ള കളി പുറത്തെടുത്ത് പന്ത് കൈവശം വയ്ക്കാന്‍ പോലും യുനൈറ്റഡിന് സാധിച്ചിരുന്നില്ല. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ പോഗ്ബയും നെമഞ്ചയും ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞു കളിച്ചിട്ടും അവസരങ്ങള്‍ മുതലാക്കാന്‍ യുനൈറ്റഡ്‌ വിയര്‍ത്തു.

63ാം മിനിറ്റില്‍ പോഗ്ബയെ പിന്‍വലിക്കുന്ന സമയം മൗറിഞ്ഞോയും പോഗ്ബയും തമ്മിലുണ്ടായ ഉരസലും യുനൈറ്റഡിന്റെ പിന്നോട്ട് പോക്ക് വ്യക്തമാക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ