കായികം

സിഫ്‌നിയോസിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കി; നാടുകടത്തല്‍ ഒഴിവാക്കാന്‍ നാട്ടിലേക്ക് മടങ്ങി ഡച്ച് സ്‌ട്രൈക്കര്‍

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കൂടാരത്തിലേക്ക് എത്തിയ എഫ്‌സി ഗോവയിലേക്കെത്തിയ മാര്‍ക് സിഫ്‌നിയോസ് നിയമ കുരുക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡച്ച് സ്‌ട്രൈക്കര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. 

കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്നതിനായിട്ടാണ് സിഫ്‌നിയോസിന് വിസ അനുവദിച്ചിരിക്കുന്നത്. ഈ വിസയില്‍ ഗോവയ്ക്ക് വേണ്ടി താരം കളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കുകയായിരുന്നു. 

സിഫ്‌നിയോസിന്റെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമയം ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിതമായി നാടുകടത്തലിന് വിധേയമാകാതിരിക്കാന്‍ നാട്ടിലേക്ക് സ്വമേധയാ മടങ്ങണമെന്നാണ് എഫ്ആര്‍ആര്‍ഒ അധികൃതര്‍ അറിയിച്ചതെന്ന് ഗോവ എഫ്‌സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. 

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് റെനി മ്യുലന്‍സ്റ്റീനായിരുന്നു സിഫ്‌നിയോസിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിച്ചത്. എന്നാല്‍ മ്യുലന്‍സ്റ്റീന് ശേഷം ഡേവിഡ് ജെയിംസ് എത്തിയതോടെ പരസ്പര ധാരണ പ്രകാരം കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും, സിഫ്‌നിയോസും വ്യക്തമാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം