കായികം

കളിക്കാര്‍ക്ക് സമ്മാനത്തുക തന്നേക്കാള്‍ കുറവ് , ബിസിസിഐയുടെ വിവേചനത്തിനെതിരെ രാഹുല്‍ ദ്രാവിഡ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആസ്‌ട്രേലിയയെ കീഴടക്കി അണ്ടര്‍- 19 ലോകകപ്പ് നേടിയതിന് പിന്നാലെ തനിക്കുള്‍പ്പെടെ അനുവദിച്ച സമ്മാനത്തുകയില്‍ വിവേചനം കാണിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരവും  പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. തനിക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ എന്തിനാണ് വിവേചനമെന്ന് അദ്ദേഹം ചോദിച്ചു.


ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ദ്രാവിഡിന് 50 ലക്ഷവും കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്കും 30 ലക്ഷം വീതവും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപം വീതവും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ദ്രാവിഡിനെ പ്രകോപിപിച്ചത്. കിരീടം നേടുന്നതിനായി എല്ലാവരും ഒരു പോലെയാണ് പ്രയത്‌നിച്ചതെന്നും പിന്നെ എന്തിനാണ് സമ്മാനത്തുകയില്‍ മാത്രം ഈ അന്തരമെന്നും അദ്ദേഹം ചോദിച്ചു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിനായുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ദ്രാവിഡ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ