കായികം

വീണ്ടും മന്ദാന തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് പരമ്പര 

സമകാലിക മലയാളം ഡെസ്ക്

കിമ്പര്‍ലി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടി. കിമ്പര്‍ലിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 188 റണ്‍സിനായിരുന്നു മിഥാലി രാജും സംഘവും ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 302/3 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 30.5 ഓവറില്‍ 124 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.

സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയും (135), അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഹര്‍മന്‍പ്രീത് കൗറും (55 നോട്ടൗട്ട്), വേദകൃഷ്ണ മൂര്‍ത്തിയും (51 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. 129 പന്തുകള്‍ നേരിട്ട സ്മൃതി 14 ബൗണ്ടറികളും ഒരു സിക്‌സും പറത്തി. ആദ്യ ഏകദിനത്തില്‍ സ്മൃതി 84 റണ്‍സ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്മൃതി പ്‌ളേയര്‍ ഒഫ് ദ മാച്ചായി. മറുപടി ബാറ്റിംങിന് ഇറങ്ങിയ  ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രാജേശ്വരി ഗേയ്ക്ക് വാദും ദീപ്തിശര്‍മ്മയും ചേര്‍ന്നാണ് ചുരുട്ടികൂട്ടിയത്.


ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കാഡ് ഇന്ത്യന്‍ പേസര്‍ ജുലാന്‍ ഗോസ്വാമി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ടിനെ പുറത്താക്കിയാണ് ജുലാന്‍ 200വിക്കറ്റ് തികച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''