കായികം

ഐപിഎല്‍ ലേലം കാണുന്നതില്‍ നിന്നും ദ്രാവിഡ് തടഞ്ഞു; അണ്ടര്‍ 19 താരം കല്‍റ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

അണ്ടര്‍ 19 ലോക കപ്പ് ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ രാഹുല്‍ ദ്രാവിഡ് വഹിച്ച പങ്കാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ കുറേ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്‍മതിലായി നിന്ന ദ്രാവിഡ് പരിശീലകന്റെ കുപ്പായത്തില്‍ എത്തേണ്ടി വന്നു ഒരു ലോക കിരീടത്തില്‍ സ്പര്‍ശിക്കാന്‍. 

അണ്ടര്‍ 19 സംഘത്തെ ദ്രാവിഡ് എങ്ങിനെ കിരീടത്തിലേക്ക് എത്തിച്ചു എന്ന വിലയിരുത്തലുകള്‍ ഉയരുന്നതിന് ഇടയിലാണ് ഐപിഎല്‍ ലേലം കാണുന്നതില്‍ നിന്നും ദ്രാവിഡ് ഇന്ത്യന്‍ സംഘത്തെ വിലക്കിയിരുന്നു  എന്ന വാര്‍ത്തകള്‍ വരുന്നത്. ആ വിലക്കിന് പിന്നില്‍ എന്താണെന്ന് വെളിപ്പെടുത്തുകയാണ് മഞ്‌ജോത് കല്‍റ. 

ഐപിഎല്‍ ലേലം കാണരുതെന്ന് ദ്രാവിഡ് സര്‍ ഞങ്ങളോട് നിര്‍ദേശിച്ചു. ഐപിഎല്ലില്‍ സെലക്ട് ആവാത്ത കളിക്കാരെ അത് പ്രതികൂലമായി ബാധിക്കും എന്ന ചിന്തയിലൂന്നിയാണ് ദ്രാവിഡ് അത്തരമൊരു നിര്‍ദേശം ഞങ്ങള്‍ക്ക് നല്‍കിയത്. ഐപിഎല്‍ ലേലത്തിന്റെ സമയത്ത് ടീം മീറ്റിങ്ങിലായിരുന്നു ഞങ്ങള്‍. ഞാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഭാഗമായെന്ന കാര്യം കുടുംബാംഗങ്ങള്‍ വിളിക്കുമ്പോള്‍ മാത്രമാണ് അറിയുന്നതെന്നും കല്‍റ പറയുന്നു. 

അണ്ടര്‍ 19 ലോക കപ്പിനെ ആദ്യ പടിയായി കാണാനാണ് ദ്രാവിഡ് ഞങ്ങളോട് നിര്‍ദേശിച്ചത്. അളവുകോലായി അതിനെ കാണരുത്. ദ്രാവിഡ് കാരണമാണ് ഞങ്ങള്‍ക്ക് അണ്ടര്‍ 19 ലോക കപ്പ് ജയിക്കാനായതെന്നും ഫൈനലില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ജയം അനായാസമാക്കിയ കല്‍റ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി