കായികം

'നിങ്ങളൊരു സ്വാര്‍ത്ഥനാണ്'; കളി ജയിപ്പിച്ചിട്ടും ആരാധകരുടെ തെറി കേട്ട് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ഏകദിനം ഇന്ത്യ വിജയിച്ചത്. എന്നാല്‍ വലിയ വിമര്‍ശനമാണ് താരത്തിന് എതിരേ നടക്കുന്നത്. വിരാട് കൊഹി ലിയുടേയും അജിന്‍ക്യ രഹാനെയേയും റണ്‍ഔട്ടാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇരുവരും പുറത്താകാന്‍ രോഹിത്താണ് കാരണമായതെന്നാരോപിച്ചാണ് താരത്തിനെതിരേ വിമര്‍ശനം ഉയരുന്നത്. 

മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊഹ് ലിയും രഹാനെയും ഔട്ടാകുന്നത്. വളരെ എളുപ്പത്തില്‍ സിംഗിള്‍ ഓടാന്‍ സാധിക്കുമായിരുന്നെന്നും സ്വന്തം സ്ഥാനം സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും ആരോപണം ഉയരുന്നത്. രഹാനെ റണ്ണിനായി പകുതിയോടി എത്തിയ സമയത്താണ് രോഹിത് വേണ്ടെന്ന് പറഞ്ഞത്. അപ്പോഴെക്കും സ്റ്റംപ് തെറിച്ചിരുന്നു. രഹാനെ എട്ട് റണ്ണില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. ഇനി എത്ര പേരെ റണ്‍ഔട്ടാക്കുമെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നുണ്ട്. രോഹിത്തിനെ സ്വാര്‍ത്ഥന്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ