കായികം

അതിരുകടന്ന വൈകാരികത കോഹ് ലിക്ക് ഗുണം ചെയ്യും, ടീമിനോ?  നിയന്ത്രിക്കേണ്ടതുണ്ടെന്ന് കാലിസ്‌

സമകാലിക മലയാളം ഡെസ്ക്

പക്വതയ്‌ക്കൊപ്പം ചേരുന്ന ആക്രമണോത്സുകതയാണ് ബാറ്റിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്ലസ് പോയിന്റെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബാറ്റിങ്ങിനപ്പുറത്ത്, ഗ്രൗണ്ടിലെ കോഹ് ലിയുടെ ആക്രമണോത്സുകതയെ ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്ക്കുമ്പോള്‍ അതിനെതിരെ മുന്നോട്ടു വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജാക് കാലിസ്. 

ഗ്രൗണ്ടിലെ ആക്രമണോത്സുകത കോഹ് ലി നിയന്ത്രിക്കേണ്ടതായുണ്ടെന്നാണ് കാലിസിന്റെ മുന്നറിയിപ്പ്. ഈ ആക്രമണോത്സുകത കോഹ് ലിക്ക് ഗുണം ചെയ്‌തേക്കാം. പക്ഷേ ടീമിന് ഇത് ഗുണം ചെയ്യും എന്ന് പറയാനാവില്ല. കോഹ് ലി ശ്രദ്ധ കൊടുത്ത് പരിഹരിക്കേണ്ട മേഖലയാണ് ഇതെന്നും കാലിസ് ചൂണ്ടിക്കാണിക്കുന്നു. 

വൈകാരികമായി സമ്മര്‍ദ്ദത്തില്‍ അടിപ്പെടുമ്പോള്‍ അതിരുകടന്ന ഈ ആവേശമാണ് കോഹ് ലിയെ മികച്ച കളി പുറത്തെടുക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ സ്വയം കൂടുതല്‍ മാറ്റത്തിന് വിധേയമാകണം കോഹ് ലി എന്ന് ഞാന്‍ പറയില്ല. പക്ഷേ നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്. നായക സ്ഥാനത്ത് കോഹ് ലിയെത്തിയിട്ട് അധികമായില്ല. എന്നാല്‍ കുറച്ച് കൂടി മുന്നോട്ടു പോകുമ്പോള്‍ ഈ അതിരുകടന്ന വൈകാരികതയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ കോഹ് ലിക്ക് സാധിക്കുമെന്നും കാലിസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''