കായികം

ബാഴ്‌സയ്ക്കായുള്ള കളി കുറയ്ക്കണമെന്ന് മെസിയോട് അര്‍ജന്റീന; ഞങ്ങള്‍ക്ക് നിങ്ങളെ ഫ്രഷ് ആയി വേണം

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ മെസിയുടെ ചിറകിലേറിയായിരുന്നു അര്‍ജന്റീന റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ടീം എന്നതില്‍ ഉപരി മെസി എന്ന വ്യക്തിക്ക് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന അത്ഭുതത്തില്‍ വിശ്വസമര്‍പ്പിച്ചാണ് ആരാധകരില്‍ അധികവും ലോക കപ്പ് സ്വപ്‌നം കാണുന്നതെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. 

മെസിക്കൊപ്പം ടീമും ഉണര്‍ന്നു കളിച്ചാല്‍ ലോക കപ്പ് അവരിങ്ങ് എടുക്കുമെന്ന് ഫുട്‌ബോള്‍ ലോകത്തിന് ഉറപ്പാണ്. ലോക കപ്പിനായി ടീമുകള്‍ ഒരുങ്ങുന്നതിന് ഇടയില്‍ മെസിക്ക് നിര്‍ദേശവുമായി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എത്തി. ബാഴ്‌സലോണയ്ക്കായി കുറച്ചു മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ മതിയെന്ന ആവശ്യമാണ് ക്ലൗഡിയോ താപിയ മെസിക്ക് മുന്‍പാകെ വെച്ചിരിക്കുന്നത്. 

2018ലെ ലോക കപ്പിനായി ക്ഷിണിതനല്ലാത്ത മെസിയെ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ വാദം ബാഴ്‌സ കോച്ച് വാല്‍വെര്‍ദെ അംഗീകരിച്ചില്ലെന്നാണ് സൂചന. ഈ സീസണില്‍ ബാഴ്‌സ കളിച്ച 39 മത്സരങ്ങളില്‍ 33 കളികളിലും മെസി ഇറങ്ങിയിരുന്നു. 

എസ്പ്യാനോളിനെതിരായ മത്സരത്തില്‍ മെസിയെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എങ്കിലും പകരക്കാരനായി ഇറക്കി ടീമിനെ ജയിപ്പിക്കാന്‍ വാല്‍വെര്‍ദേ ശ്രമിച്ചിരുന്നു. ലോക കപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കാറ്റലോണിയയ്‌ക്കെതിരെ സൗഹൃദ മത്സരം കളിക്കുമെന്നും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. അങ്ങിനെ വരുമ്പോള്‍ ബാഴ്‌സയില്‍ സഹതാരങ്ങളായ സെര്‍ജിയോ ബസ്‌ക്വിറ്റ്‌സ്, സെര്‍ജിയോ റോബര്‍ടോ, പിക്വെ ഉള്‍പ്പെടുയുള്ളവര്‍ക്കെതിരെയാവും മെസി ബൂട്ടണിയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍